ഉദയ്പൂര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപത്തിന്ശേഷം പാക്ചാര സംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയ യുവാക്കളുടെ പേരുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ കലാപബാധിത പ്രദേശമായ മുസാഫര്‍ നഗറിലെ ചില യുവാക്കളുമായി പാക്ചാരസംഘടനയായ ഐഎസ്ഐ ബന്ധം പുലര്‍ത്തിയതായി രാഹുല്‍ പരാമര്‍ശിച്ചിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു മോദി രാഹുലിനെ കടന്നാക്രമിച്ചത്.
കലാപബാധിത പ്രദേശത്തെ ഐഎസ്ഐ ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന പിന്തുണയ്ക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികളും തയ്യാറായിട്ടില്ല. സര്‍ക്കാരില്‍ പ്രത്യേകിച്ച് ഒരു പദവിയും വഹിക്കാത്ത എംപി മാത്രമായ രാഹുല്‍ ഗാന്ധിയുമായി അത്തരത്തിലൊരു വിവരം ഒരിക്കലും പങ്ക് വച്ചിട്ടില്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.
ഉദയ്പൂരില്‍ ബിജെപി സംഘടിപ്പിച്ച ജന്‍ജാതി മോര്‍ച്ച സമ്മേളനിലായിരുന്നു മോദി വീണ്ടും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. രാഹുല്‍ പ്രസംഗിക്കുന്നതെന്താണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും മനസ്സിലാകുന്നില്ലെന്നും ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: