കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിം രാജിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ എ.ജി ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാരിന്റെ നിലപാടാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് ആഭ്യന്തരവകുപ്പിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിലപാടുകള്‍ സുതാര്യമാണെന്നും ആഭ്യന്തര മന്ത്രി കണ്ണൂരില്‍ പറഞ്ഞു. ഭൂമിത്തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കേസില്‍ സര്‍ക്കാരിനൊന്നും മറയ്ക്കാനില്ലെന്നും സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും എജി കെ.പി. ദണ്ഡപാണി ബുധനാഴ്ച കോടതിയെ ബോധിപ്പിച്ചിരുന്നു. കേസില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമഗ്ര അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: