ബംഗളുരു: പി.ഡി.പി ചെയര്മാന് അബ്ദുള്‍നാസര്‍ മദനിയെ ബംഗളുരുവിലെ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയ്ക്കായി മദനിയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
മദനിയുടെ ഇടതുകണ്ണിന്റെ കാശ്ച കുറഞ്ഞുവരികയാണെന്ന് നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മദനിയുടെ ഭാര്യ സൂഫിയമദനിയും ആശുപത്രിയിലെത്തിയിട്ടുണ്ട്. പത്ത് ദിവസമായിരിക്കും മദനി ആശുപത്രിയിലുണ്ടാവുക. കനത്ത സുരക്ഷാസൗകര്യങ്ങളാണ് ആശുപത്രി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: