തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി 148 ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. സ്കൂളുകള്‍ അനുവദിക്കുന്നതിന് മുമ്പ് ഒരു പഠനവും നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പുതിയതായി സ്കൂളുകള്‍ അനുവദിക്കുന്ന മിക്ക പഞ്ചായത്തുകളിലും കഴിഞ്ഞ അധ്യയന വര്‍ഷം നൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പത്താംതരം ജയിച്ചിട്ടുള്ളതെന്നും രോഖകകള് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്കൂളുകള്‍ ആവശ്യമാണെന്ന വാദമുയര്‍ത്തിയാണ് സര്‍ക്കാര്‍ 148 പഞ്ചായത്തുകളിള്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ പഞ്ചായത്തുകളില്‍ 34 എണ്ണത്തില്‍ കഴിഞ്ഞ അധ്യന വര്‍ഷം നൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പത്താംതരം ജയിച്ചത്. ഒപ്പം തന്നെ പതിനാറ് പഞ്ചായത്തുകളിള്‍ പത്താതരം വിജയിച്ചവരുടെ എണ്ണം അമ്പതില്‍ താഴെയുമാണ്. 148 പഞ്ചായത്തുകളില്‍ നാല്‍പ്പതോളം പഞ്ചായത്തില്‍ വൈക്കേഷണല് ഹയര്‍സെക്കണ്ടറി സ്കൂളുകളോ അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളോ നിലവിലുണ്ട്.
ഒരു പഠനവും നടത്താതെ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ അനുവദിച്ചാല്‍ നിലവിലെ പല സ്കൂളുകളും അടച്ചപൂട്ടല്‍ ഭീഷണിയിലാകും. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ തവണ നിയമനാംഗീകാരം ലഭിച്ച 400 അധ്യാപക തസ്തികളില്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഈ സാഹചര്യങ്ങളെക്കെ നിലനില്‍ക്കെ 148 പുതിയ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല അധ്യാപക സംഘടനകളടക്കം വിവിധ അധ്യാപക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: