മാലി: മാലദ്വീപില്‍ മാറ്റിവച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടത്താന്‍ തീരുമാനിച്ചു.
ആര്‍ക്കും 50 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ 16 ന് വീണ്ടും വോട്ടെടുപ്പു നടത്തും.
ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് വാഹിദ് ഹുസൈന്റെ കാലാവധി തീരുന്ന നവംബര്‍ 11 നു മുന്‍പ് പുതിയ പ്രസിഡന്റ് അധികാരത്തില്‍ വരണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
സെപ്റ്റംബര്‍ ഏഴിനു നടന്ന തിരഞ്ഞെടുപ്പ് കള്ളവോട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കി.
തുടര്‍ന്ന് തയാറാക്കിയ വോട്ടര്‍ പട്ടികയ്ക്ക് എല്ലാ സ്ഥാനാര്‍ത്ഥികളുടെയും അംഗീകാരം കിട്ടാത്തതുകൊണ്ട് നവംബര്‍ രണ്ടിന് നടത്തേണ്ട തിരഞ്ഞെടുപ്പ് പൊലീസ് ഇടപെട്ട് മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: