ബാഗ്ദാദ്: ഇറാഖിലുണ്ടായ വിവിധ ചാവേര്‍ ആക്രമണങ്ങളില്‍ 55 പേര് മരിച്ചു. നൂറിലധികം പേര്‍ക്കു പരുക്ക്. ബാഗ്ദാദിലും തിക്രിത്തിലുമാണു ആക്രമണം ഉണ്ടായത്. ബാഗ്ദാദിലെ ഷിയാ ഭൂരിപക്ഷ മേഖലയിലെ തിരക്കേറിയ കഫേയില്‍ ഉണ്ടായ ആക്രമണത്തില്‍ 36 പേര് മരിച്ചു.
സ്ഫോടകവസതുക്കള്‍ നിറച്ച കാര്‍ ചാവേര്‍ കഫേയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. റാവ നഗരത്തിലെ പൊലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നേരേ നിരവധി ചാവേര്‍ ആക്രമണം ഉണ്ടായി.
എട്ടോളം ചാവേറുകളാണ് ആക്രമണത്തില്‍ പങ്കാളികളായത്. തിക്രിത്തില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര് മരിച്ചു. ഷിയാ ഭൂരിപക്ഷ മേഖലകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. ഈ വര്‍ഷം ഇറാക്കിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 5150 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: