ടോക്യോ: ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഞായറാഴ്ച്ച ജപ്പാനിലെ ദ്വീപ് നിവാസികളായ നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. ടോക്യോയില്‍ നിന്നും 120 കിലോമീറ്റര്‍ തെക്ക് ഒഷീമാ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ജില്ലകളിലായി ഏകദേശം 2,300 വീടുകള്‍ ഉണ്ട്. മൂന്ന് ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ദ്വീപാണിത്. പ്രദേശത്ത് ഇപ്പോഴും ശക്തമായി മഴ തുടരുന്നത് അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഞായറാഴ്ച്ച രാത്രിയോടെ 1500 ഓളം പേരെ സ്കൂള്‍, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴയുടെ ശക്തി മണിക്കൂറില്‍ 40 മില്ലീ മീറ്ററായി തുടരുകയാണെങ്കില്‍ ദ്വീപിന്റെ കാര്യത്തില്‍ ആശങ്കപ്പെടണമെന്നാണ് കാലാവസ്ഥാ പഠനവിഭാഗം അറിയിച്ചത്. കഴിഞ്ഞയാഴ്ച്ച ഉണ്ടായ ചുഴലിക്കാറ്റില്‍ 27 പേരോളം മരിച്ചു. ഇവരില്‍ രണ്ട് പേര് ടോക്യോയിലുള്ളവരാണ്.
ചുഴലിക്കാറ്റിനെ പ്രതിരോധിക്കുവാനായി വിമാനങ്ങളെയും സൈന്യത്തേയും വിന്യസിച്ചു കഴിഞ്ഞു. ദ്വീപില്‍ 14 മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങി. ഇവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ആശുപത്രിയും സജ്ജമാക്കി. ഞായറാഴ്ച്ചത്തെ ഒഷീമാ ദ്വീപ് സന്ദര്‍ശനം ജപ്പാന് പ്രധാനമന്ത്രി സിന്‍സോ അബി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: