ജയ്പൂര്‍: വിരാട് കോഹ്ലി പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനമാണ് ജയ്പൂരിലെ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ടീമിന് വിജയം നഷ്ടമാകാന്‍ പ്രധാന കാരണമായതെന്ന് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് ഏറ്റവും വേഗതയേറിയ സെഞ്ചുറി കുറിച്ച(52 പന്തില്‍ 100*) കോഹ്ലിയുടെ ഇന്നിംഗ്സായിരുന്നു ടീമിനെ ഒാസ്ട്രേലിയ ഉയര്‍ത്തിയ വമ്പന്‍ സ്ക്കോര്‍ മറികടക്കാന്‍ സഹായിച്ചത്.
സാഹസികമായ ഷോട്ടുകള്‍ക്ക് മുതിരാതെയും നല്ല ബോളുകളെ ആക്രമിച്ചും കളിച്ച കോഹ്ലിയാണ് കളിയെ തിരിച്ചു കൊണ്ടു വന്നതെന്ന് ബെയ്ലി പറഞ്ഞു. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും തങ്ങളുടെ പ്രകടനം മികച്ചതാക്കിയെങ്കിലും കോഹ്ലിയാണ് തങ്ങളുടെ പക്കല്‍ നിന്നും മത്സരം തട്ടിയെടുത്തതെന്ന് ബെയ്ലി ആവര്‍ത്തിച്ചു.
ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരുടേയും സീമര്മാരുടേയും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് മുട്ടു മടക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാല്‍ അതിനെല്ലാം വിപരീതമായിരുന്നു അവരുടെ രണ്ടാം മത്സരം. തങ്ങള്‍ക്ക് ഭയക്കേണ്ട ആവശ്യമില്ലെന്നും ഓസ്ട്രേലിയയുടെ ഓള് റൗണ്ട് പ്രകടനമാണ് ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ സഹായിച്ചതെന്നും ബെയ്ലി ചൂണ്ടിക്കാട്ടി.
രണ്ട് മത്സരങ്ങളിലും മൂന്നൂറിന് മുകളില്‍ സ്ക്കോര്‍ കണ്ടെത്താന്‍ സാധിച്ചു. ബാറ്റിംഗിലും ബോളിംഗിലും തങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുമുണ്ട്. ഈ നല്ല വശങ്ങള് അടുത്ത മത്സരത്തില്‍ തങ്ങളെ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ബെയ്ലി പറഞ്ഞു. അടുത്ത മത്സരം ശനിയാഴ്ച്ച മോഹാലിയിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: