കൊച്ചി: ജന്മഭൂമിയും എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളും ചേര്‍ന്ന് നടത്തുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി ദിനമായ നാളെ കുട്ടികളെ എഴുത്തിനിരുത്തും. രാവിലെ എട്ടിന് എളമക്കര പുതുക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയില്‍ നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ആര്.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് എന്നിവര്‍ കുഞ്ഞുങ്ങളുടെ നാവില്‍ ഹരിഃശ്രീ കുറിക്കും.
സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടക്കുന്ന പൂജയെടുപ്പിന് ശേഷം കുട്ടികളും അച്ഛനമ്മമാരും ശോഭായാത്രയായി പുതുക്കുളങ്ങര ദേവീക്ഷേത്ര സന്നിധിയില്‍ എത്തും. തുടര്‍ന്ന് മേല്‍ശാന്തി പൂജിച്ച് കൊടുക്കുന്ന അരിയില്‍ അറിവിന്റെ അപാരമായ ലോകത്തേക്ക് കുഞ്ഞുങ്ങളെ ആചാര്യന്മാര് കൈപിടിച്ച് ആനയിക്കും. എഴുത്തിനിരുത്തിനുശേഷം കുട്ടികളുടെ സംഗീതാര്‍ച്ചനയും പ്രസാദ വിതരണവും നടക്കും. എഴുത്തിനിരുത്തിന് വരുന്നവര്‍ കുട്ടികള്‍ക്ക് ഉടുക്കാനുള്ള മുണ്ട് മാത്രം കൊണ്ടുവരണം. ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഇന്ന് ക്ഷേത്രത്തില്‍ എത്തി കുഞ്ഞുങ്ങളെ എഴുത്തിനിരുത്താം. ഇവര്‍ 7.30ഓടെ ക്ഷേത്രത്തില്‍ എത്തണം. എളമക്കരയിലെ ജന്മഭൂമി ഓഫീസിന് അടുത്താണ് പുതുക്കുളങ്ങര ദേവീക്ഷേത്രം. വിവരങ്ങള്‍ക്ക് 9447001812, 9020247199, 8086891269,
0484-2536268.
പ്രതികരിക്കാൻ ഇവിടെ എഴുതുക: