സ്റ്റോക്ക് ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരിയായ ആലീസ് മണ്‍റോയ്ക്ക്. 82 വയസുള്ള ആലീസ് മണ്‍റോയുടെ ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിനര്‍ഹമായത്. സമകാലീന ചെറുകഥാ സാഹിത്യത്തിലെ കുലപതിയെന്നാണ് പുരസ്കാര നിര്‍ണ്ണയ സമിതി മണ്‍റോയെ വിശേഷിപ്പിച്ചത്.
സൈക്കോളജിക്കല്‍ റിയലിസമാണ് മണ്റോക്കഥകളുടെ സവിശേഷതയെന്നും സമിതി വിലയിരുത്തി. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്ന പതിമൂന്നാമത്തെ വനിതയും ആദ്യ കനേഡിയന്‍ എഴുത്തുകാരിയുമാണ്് മണ്‍റോ. കനേഡിയന്‍ ചെക്കോവ് എന്നാണ് ആലീസ് മണ്‍റോ വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ ഒരു ബുദ്ധിജീവിയൊന്നുമല്ല. പുരസ്കാരം കിട്ടിയത് ഒരു മാജിക്ക് പോലെ തോന്നുന്നുവെന്നാണ് മണ്‍റോയുടെ ആദ്യ പ്രതികരണം.
2009 ല്‍ മണ്‍റോവിന്റെ ബോഡി ഓഫ് വര്‍ക്ക് എന്ന കഥാ സമാഹാരം മാന്‍ ബുക്കര്‍ പ്രൈസ് നേടിയിരുന്നു. സ്ത്രീപക്ഷ രചനകളാണ് മണ്റോയുടേതെങ്കിലും അവ പുരുഷ വിദ്വേഷപരങ്ങളല്ല. ഡാന്‍സ് ഓഫ് ദിഹാപ്പി ഷേഡ്സ്, ഹൂ ഡൂ യൂ തിങ്ക് യൂ ആര്, പ്രോഗ്രസ് ഓഫ് ലവ്, എന്നിവയാണ് പ്രധാന കൃതികള്‍. കാനഡക്കകത്തും പുറത്തും ഒട്ടേറെ പുരസ്കാരങ്ങള്‍ മണ്‍റോ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: