വാഷിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥ തുടരുന്നത് അമേരിക്കയുടെ പ്രതിഛായ നഷ്ടമാകുമെന്ന് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഒബാമ കെയര്‍ പദ്ധതി അടങ്ങിയ പുതിയ ബജറ്റ് പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ ഉണ്ടായത്.
നാല് ലക്ഷം പ്രതിരോധ വകുപ്പു ജീവനക്കാരെ തിരിച്ചു വിളിച്ചു. എട്ടു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയിലാണിപ്പോള്‍. സൈനിക ശമ്പള ആക്റ്റ് പ്രകാരമാണ് ജീവനക്കാരെ തിരിച്ചു വിളിക്കുന്നതെന്ന് പ്രതിരോധ വകുപ്പു സെക്രട്ടറി ചെക്ഹേഗന് അറിയിച്ചു. വരുന്ന 17ന് കടമെടുപ്പ് പരിധി 1.7 ലക്ഷം കോടി ഡോളറില്‍ നിന്നുയര്ത്താനായില്ലെങ്കില് പ്രശ്നം കൂടുതല്‍ ഗുരുതരമാകും. ഇതു വരെ സാമ്പത്തിക പ്രതിസന്ധിക്കു പോംവഴി കണ്ടെത്താനായിട്ടില്ല.
അതിനിടെ പക്ഷപാതപരമായ ചരടുകളില്ലാതെ ബജറ്റ് പാസാക്കിനല്കണമെന്ന് അമേരിക്കന്‍ പ്രസിന്റ് ബരാക് ഒബാമ പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അമേരിക്കയെ ചൂഴ്ന്നുനില്ക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്തെങ്കിലും “മോചനദ്രവ്യം” താന്‍ നല്‍കില്ലെന്നും ഒബാമ വ്യക്തമാക്കി. രാഷ്ട്രത്തോടുള്ള പ്രതിവാര അഭിസംബോധനയിലാണ് അടച്ചുപൂട്ടലോടെ പ്രതിസന്ധിയിലായ അമേരിക്കയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രസിഡന്റ് നടത്തിയത്.
നിലവിലെ അടച്ചുപൂട്ടല്‍ സാമ്പത്തികഅടച്ചുപൂട്ടലിലേക്കു നയിക്കുമെന്നും അതു സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നു പറഞ്ഞ ഒബാമ തന്റെ നിലപാടില്‍ നിന്നു പിന്നോട്ടില്ല എന്നു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: