ന്യൂയോര്‍ക്ക്: മലയാളിയായ അരുണ്‍ എം. കുമാര്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ ഉന്നത പദവി സ്വന്തമാക്കി. അമേരിക്കന്‍ വാണിജ്യ മന്ത്രാലയത്തിലെ യുഎസ് ആന്‍ഡ് ഫോറിന് കൊമേഴ്സ്യല്‍ സര്‍വീസില്‍ ഡയറക്ടര്‍ ജനറലായാണ് അരുണിന്റെ നിയമനം. സര്‍ക്കാര്‍ അഭിഭാഷകനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഗര്ബിര് ഗ്രിവാളാണ് അംഗീകരിക്കപ്പെട്ട മറ്റൊരാള്‍.
ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ഓഫീസിലും ഐപി ക്രൈം യൂണിറ്റിലും എക്കണോമിക് ക്രൈമിന്റെ ഡെപ്യൂട്ടി മേധാവിയായും ഗ്രിവാള്‍ ജോലി നോക്കിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സിലും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജയില്‍ നിന്ന് മാനെജ്മെന്റ് സ്റ്റഡീസിലും ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. 1980 മുതല്‍ യുഎസിലെ വിവിധ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ച്വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: