കൊല്ലം: ആള്‍കേരളാ പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷന്റെ 15-ാം സംസ്ഥാന സമ്മേളനം 6ന് പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതിനിധി സമ്മേളനം, സൗഹൃദകൂട്ടായ്മ, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കലാകാരന്മാരെ ആദരിക്കല്‍, സാംസ്കാരിക സമ്മേളനം, ഗാനമേള എന്നിവ നടക്കും. 6ന് രാവിലെ 9.30ന് ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രവികേച്ചേരി അധ്യക്ഷത വഹിക്കും. വൈകിട്ട് 5.30ന് സാസ്കാരിക സമ്മേളനത്തില്‍ ഡോ. തോട്ടംഭുവനേന്ദ്രന് നായര്‍ അധ്യക്ഷനായിരിക്കും. ജി.എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. പാലോട് രവി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ശിവജി ഗുരുവായൂര്‍, ഞെക്കാട് രാജന് തുടങ്ങിയവര്‍ മുഖ്യാതിഥിയാകും. കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
വി. ജയപ്രകാശ്, പാരിപ്പള്ളി വിനോദ്, കെ. മുരളീധരന്‍പിള്ള, വക്കം ഷക്കീര്‍, അഡ്വ. മണിലാല്‍, വല്സന് നിസരി, അശോക് ശശി, കണ്ണൂര്വാസുട്ടി, മനോജ് നാരായണന്, എസ്. പ്രസേനന്‍, സി.ആര്. ഉഷാകുമാര്‍, ശാന്തിനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. രാജന് കിഴക്കനേല, ശ്രീവരാഹം കൃഷ്ണന്‍നായര്‍, പ്രൊഫ. ജയകുമാര്‍ പള്ളിമണ്‍, ചിറക്കര സലീംകുമാര്‍, കെ.ആര്. പ്രസാദ്, രവിവര്‍മ്മ, ഡോ. തോട്ടം ഭുവനേന്ദ്രന്‍നായര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: