പൊന്‍കുന്നം: സ്വാമി സത്യാനന്ദ സരസ്വതിയുടെ 78-ാം ജയന്തി തെക്കേത്തുകവല ശ്രീനീലകണ്ഠവിദ്യാപീഠത്തില്‍ ആഘോഷിച്ചു. വിശ്വശാന്തി ഏകാദശാഹത്തിന്റെ ഭാഗമായി നടന്ന ജയന്തിസമ്മേളനം എംഎല്‍എ ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, എരുമേലി കുറുവാമൂഴി ആശ്രമത്തിലെ സ്വാമി സത്സ്വരൂപാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എന്‍എസ്എസ് നായര്‍ സഭാംഗം അഡ്വ.എം.എസ്.മോഹന്‍, എസ്എന്‍ഡിപി യോഗം ഹൈറേഞ്ച് യൂണിയന് വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേല്‍, ശ്രീരാമദാസമിഷന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ അഡ്വ.സി.എന്‍.ബാലകൃഷ്ണന് നായര്‍, പ്രൊഫ.എന്‍.ഭാസ്കരന് നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ജയശ്രീധര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത്കുമാര്‍, മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ദേവീദാസ് കൊട്ടാരം, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ആര്.കണ്ണന്, പഞ്ചായത്തംഗം പി.ജി.രാജീവ് കുമാ ര്‍, രാജി പ്രകാശ് തൃക്കൊടിത്താനം, ബ്രഹ്മചാരി പ്രവിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: