കൊല്ലം: കൃഷിവകുപ്പും നാളീകേര വികസന ബോര്‍ഡും യുവതീ-യുവാക്കള്‍ക്കായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആദ്യക്യാമ്പ് മയ്യനാട് പുല്ലിച്ചിറ വൈഎംസിഎ യില്‍ ഇന്ന് ആരംഭിക്കും.
സ്റ്റൈപ്പന്റോടുകൂടി തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍ തെങ്ങുകയറ്റം, തെങ്ങുകൃഷിയും പരിപാലനവും വ്യക്തിത്വ വികസനം, സമ്പാദ്യശീലം, യോഗ, പ്രാഥമിക ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തെങ്ങുകയറ്റ ഉപകരണവും ലഭിക്കും. ഇവര്‍ക്ക് പിന്നീട് നീരഉത്പ്പാദനവുമായി ബന്ധപ്പെട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഇന്ന് വൈകിട്ട് 5ന് മുന്‍പായി പുല്ലിച്ചിറ വൈഎംസിഎ ക്യാമ്പ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.ഒ. ഹേമലത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: