ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രക്കന്‍ മുന്‍ പ്രസിഡന്റും വിമോചന സമരനേതാവുമായ നെല്‍സണ്‍ മണ്ടേല ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.
നേരത്തെ മണ്ടേല ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മണ്ടേല സെപ്റ്റംബര്‍ ഒന്നിനാണ് ആശുപത്രി വാസം വെടിഞ്ഞത്.
മണ്ടേല ചികിത്സയോട് പ്രതികരിക്കുന്നത് തുടരുന്നുണ്ടെന്ന് സുമ പറഞ്ഞു. വെള്ളക്കാരുടെ ഭരണകാലത്ത് 27 വര്‍ഷം തടവില്‍ കിടന്ന നേതാവാണ് നെല്‍സണ്‍ മണ്ടേല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: