ന്യൂയോര്‍ക്ക്: ജീവിതത്തില്‍ ഏറെക്കാലം കൂടെക്കൊണ്ടുനടന്ന പുകവലി ഉപേക്ഷിച്ചത് ഭാര്യ മിഷേലിനെ പേടിച്ചാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഒബാമ രഹസ്യമായി പറഞ്ഞകാര്യം സിഎന്‍എന്‍ ചോര്‍ത്തുകയായിരുന്നു.
യുഎന്‍ പരിപാടിക്കിടെ തനിക്ക് സമീപം നിന്ന, മൈന കാ (സമാധാന പരമായി സംഘടിക്കുന്നതിനുള്ള അവകാശം സംബന്ധിച്ച പ്രത്യേക യുഎന്‍ നിരീക്ഷകന്) യുമായി നടത്തിയ സംഭാഷണമാണ് ഒബാമയെ കുടുക്കിയത്. മൈനയോട് നിങ്ങള്‍ പുകവില നിര്‍ത്തിയോ എന്ന് ഒബാമ ചോദിച്ചു. അതിനു മറുചോദ്യം ഉടന്‍ വന്നു. ചെറുചിരിയോടെ പതിഞ്ഞ ശബ്ദത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു’ ആറു വര്‍ഷമായി ഒരു സിഗരറ്റ് പോലുംവലിച്ചിട്ടില്ല. എന്റെ ഭാര്യയെ ഭയന്നാണത്.
ഒബാമയുടെ പുകവലിയും അതില്‍ നിന്നു മോചനം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും 2008 പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലം മുതല്‍ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ പുകവലിയില്‍ നിന്ന് 95ശതമാനം മുക്തി നേടിയതായി ഒബാമ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ ഇടയ്ക്കു വലിക്കുമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
ഒമ്പതുമാസമായി പ്രസിഡന്റ് പുകവലിക്കാറില്ലെന്നായിരുന്നു 2010ല്‍ വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്സ് നടത്തിയ വെളിപ്പെടുത്തല്‍. ഒബാമ പുകവലി നിര്‍ത്തിയിട്ട് ഒരുവര്‍ഷമായെന്ന് 2011ല്‍ മിഷേലും സാക്ഷ്യപ്പെടുത്തി.
പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ മിഷേലിന് ഭര്‍ത്താവിന്റെ ദുശ്ശീലം അത്ര രസിച്ചിരുന്നില്ല. എന്നാല്‍ തന്നിലെ യുവാവിനെ പുകവലിക്കാരന് എന്ന നിലയില്‍ പലപ്പോഴും ഓര്‍ത്തെടുത്ത ഒബാമ സിഗരറ്റുകളെപൂര്ണമായും കൈയൊഴിയാന്‍ തയാറായിരുന്നില്ല. മക്കള്‍ക്കു മുന്നില്‍വച്ച് ഒബാമ പുകവലിക്കാറില്ലെന്നതാണ് മിഷേലിനു ലഭിച്ച ഏക ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: