ന്യൂദല്‍ഹി: വസ്തുതകളെ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരെ ഭീകരവത്കരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. എന്‍ഡിഎ ഭരണകാലത്ത് ഇന്ത്യയുടെ ശരാശരി വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തില്‍ കൂടുതലായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചിദംബരം പറഞ്ഞിരുന്നു. കൂടാതെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.4 ശതമാനം വരെ എത്തിയിരുന്നതായും ചിദംബരം അവകാശപ്പെട്ടു. തെറ്റായ വിവരം പുറത്തുവിട്ട് ധനമന്ത്രി വസ്തുതകളെ ഭീകരവത്കരിക്കുകയാണെന്നാണ് യശ്വന്ത് സിന്‍ഹ ഇതിന് മറുപടി നല്‍കിയത്.
ചിദംബരം വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അദ്ദേഹം സത്യം മറച്ചുവയ്ക്കുന്നു. വളര്‍ച്ചാ നിരക്കിന്റെ യഥാര്‍ഥ കണക്ക് പുറത്തുവിടാതെ അദ്ദേഹം ഒന്നാം യുപിഎ സര്‍ക്കാരിനെ വെള്ള പൂശുന്നതായും സിന്‍ഹ കുറ്റപ്പെടുത്തി. എന്‍ഡിഎ ഭരണം അവസാനിക്കുന്ന കാലത്ത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8.6 ശതമാനമായിരുന്നു. ഇന്നത് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഇത് ചിദംബരം എന്തുകൊണ്ട് താരതമ്യം ചെയ്യുന്നില്ലെന്നും സിന്‍ഹ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: