പാലക്കാട്: ഷൊര്‍ണ്ണൂരില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തീവണ്ടി ഗതാഗതം തടസ്സപ്പെടുന്നത് കണക്കിലെടുത്ത് യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതം ഒഴിവാക്കുന്നതിന് റെയില്‍വേ ബദല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പീയൂഷ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തീവണ്ടി തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന യാത്രബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 മുതല്‍ അടുത്തമാസം പത്ത് വരെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍- കുറ്റിപ്പുറം, ഒറ്റപ്പാലം – ഷൊര്‍ണ്ണൂര്‍ റൂട്ടിലാകും പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 16606 ാം നമ്പര്‍ നാഗര്‍കോവില്‍ -മംഗലാപുരം ഏറനാട് എക്സപ്രസ്സില്‍ തൃശൂരിലെത്തുന്നവര്ക്കായി രാവിലെ 9.55ന് പ്രത്യേക ബസ്സുണ്ടാകും. ഇത് 11.20ന് കുറ്റിപ്പുറത്തെത്തും. റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് ഉച്ചക്ക് രണ്ടിന് മംഗലാപുരം സെന്ട്രിലേക്കുള്ള പാസഞ്ചര്‍ സെപ്ഷ്യല്‍ വണ്ടിയില്‍ യാത്ര തുടരാം. 16605-ാം നമ്പര്‍ മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്സില്‍ കുറ്റിപ്പുറത്തെത്തുന്ന യാത്രക്കാര്‍ക്ക് കുറ്റിപ്പുറത്ത് നിന്ന് 1.15നുള്ള ബസ്സില്‍ തൃശൂര്‍ഭാഗത്തേക്ക് യാത്രതിരിക്കാം. ബസ് 2.45ന് തൃശൂരിലെത്തും.
1135-ാം നമ്പര്‍ ധന്‍ബാദ്-ആലപ്പുഴ എക്സപ്രസില്‍ ഒറ്റപ്പാലത്തെത്തുന്ന യാത്രക്കാര്‍ക്കായി 2.30ന് ഒറ്റപ്പാലത്ത് ബസ്സുണ്ടാകും. ഇത് മൂന്നിന് ഷൊര്‍ണ്ണൂരിലെത്തും. 17730-ാം നമ്പര്‍ ഹൈദരാബാദ് ശബരി എക്സ്പ്രസ്സിലെത്തുന്ന ഷൊര്ണ്ണൂര്ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഒറ്റപ്പാലത്ത് നിന്ന് 10.50നുള്ള ബസ്സില്‍ ഷൊര്‍ണ്ണൂരിലേക്ക് തിരിക്കാം. ഇത് 11.20ന് ഷൊര്‍ണ്ണൂരിലെത്തും. 12511ാം നമ്പര്‍ ഗൊരഖ് പൂര്- തിരുവനന്തപുരം എക്സ് പ്രസ്്( ഞായര്‍, ചൊവ്വ, ശനി) ദിവസങ്ങളില്‍, 12521 ബറൗണി -എറണാകുളം എക്സ്പ്രസ്( വ്യാഴം), 1632ാം നമ്പര്‍ ഇന്‍ഡോര്‍- തിരുവനന്തപുരം എക്സ്പ്രസ് (ബുധന്‍), 16327 കോര്‍ബ- തിരുവനന്തപുരം എക്്സ്പ്രസ്( തിങ്കള്‍, വെള്ളി), വണ്ടികളില്‍ ഒറ്റപ്പാലെത്തത്തുന്നവര്ക്കായി ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് രാവിലെ പത്തിന് ബസ്സുണ്ടാകും, ഇത് പത്തരക്ക് ഷൊര്‍ണ്ണൂരിലെത്തും.
11352 ആലപ്പുഴ-ധന്‍ബാദ് എക്സ് പ്രസ്, 177229 തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്സ്പ്രസ്,12512 തിരുവനന്തപുരം – ഗോരഖ്പൂര്‍ എക്സ്പ്രസ്, 12512 തിരുവനന്തപുരം -ഗൊരഖ് പുവര്‍ എക്സ്പ്രസ്, 12522 എറണാകുളം-ബറൗണി എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പാത ഇരട്ടിപ്പിക്കല്‍ നടക്കുന്ന സമയത്ത് വടക്കാഞ്ചേരിയില്‍ നിന്നോ ഒറ്റപ്പാലത്ത് നിന്നോ കയറാം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: