ഇസ്ലാമബാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 49 തടവുകാരെ പാക്കിസ്ഥാന് ഫൈസലാബാദ് ജയിലിലേക്ക് മാറ്റുന്നു. ഇവരില്‍ അഞ്ച് അമേരിക്കകാരും ഉള്‍പ്പെടുന്നു.
വിവിധ സന്ദര്‍ഭങ്ങളിലായി ഭീകര വാദ പ്രവര്‍ത്തനങ്ങളുമായി പിടിയിലായ ഇവരെ റാവല്‍പിണ്ടിയിലെ അഡിയാലാ ജയിലില്‍ നിന്നാണ് ഫൈസലാബാദിലേക്ക് മാറ്റുന്നത്.
2009 ഡിസംബറിലെ സര്‍ഗോധ വ്യോമ അസ്ഥാനത്തെ ആക്രമണത്തിനാണ് അഞ്ച് അമേരിക്കകാരും അറസ്റ്റിലാക്കപ്പെട്ടത്.
ഇവരെ കൂടാതെ 2009 ഒക്ടോബറില്‍ റാവല്‍പിണ്ടി ആസ്ഥാനത്ത് ആക്രമണം നടത്തിയ ഭീകരന് ഡോ ഉസ്മാന് എന്നിവരാണ് മാറ്റപ്പെടുന്ന തടവുകാരില്‍ പ്രധാനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: