രാജ്ക്കോട്ട്: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ വെസ്റ്റ് ഗെയ്റ്റ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
കൊല്ലപ്പെട്ട ഏഴ് ഇന്ത്യക്കാരും ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് സ്വദേശികളാണ്. ഇവരില്‍ നാല് പേര് സ്ത്രീകളാണ്. അക്രമണത്തെ തുടര്‍ന്ന് മാളില്‍ കൂടുതല്‍ പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഏകദേശം 7000ത്തോളം ജനങ്ങളാണ് എന്നും മാള്‍ സന്ദര്‍ശിച്ചു വരുന്നത്. ആക്രമണ സമയത്ത് മാളിനുള്ളില്‍ നിരവധി ഗുജറാത്തികളുണ്ടായിരുന്നെന്ന് ഈ സമയം തന്നെ അവിടെയുണ്ടായിരുന്ന ഭുജ് സ്വദേശി ദിനേശ് വാദ്ജിയാനി പറയുന്നു.
ജാമ്നഗറില്‍ നിന്ന് കുടിയേറി പാര്‍ത്ത കുടുംബത്തിലെ മിത്തുല് ഷായും കൊല്ലപ്പെട്ടവരില്‍പെടുന്നു. ഇയാള്‍ ഇവിടെ എണ്ണകയറ്റുമതി കമ്പനി നടത്തിവരികയായിരുന്നു.
കൂടാതെ ജ്യോതി വയ(35), മാലതി വയ(33), നേഹാ(16), നെഹല്‍ വെകാറിയ(17) എന്നിവരാണ് മരിച്ച മറ്റു ഗുജറാത്തികള്‍.
അതേസമയം ഇന്നു രാവിലെയും മാളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബന്ദികളുമായി ഭീകരര്‍ മാളിന്റെ ഒരു ഭാഗത്ത് നില ഉറപ്പിച്ചിരിക്കുന്നതായാണ് അധികൃതര്‍ നല്കുന്ന വിവരം.
ബന്ദികളെ ഭീകരര്‍ വധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ സൈന്യം കടുത്ത ആക്രമണത്തിന് മുതിര്‍ന്നിട്ടില്ല.
കെനിയന്‍ പ്രസിഡന്റിന്റെ കുടുബങ്ങളുള്പ്പടെ 59 പേരാണ് ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സോമാലിയയിലേക്ക് കെനിയ സൈന്യത്തെ അയച്ചതിലുള്ള പ്രകിഷേധമായാണ് ആക്രമണം നടത്തിയതെന്ന് അല്‍ ഷബാബ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
1998 ല്‍ 200 പേര് കൊല്ലപെട്ട അല്‍ ക്വയ്ദ ആക്രമണത്തിന് ശേഷം കെനിയയില്‍ നടക്കുന്ന വലിയ ഭീകരാക്രമണം ആണ് വെസ്റ്റ് ഗേറ്റ് സെന്ററിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: