കോട്ടയം: പട്ടിണിപ്പാവങ്ങള്‍ക്ക് ഓണത്തിന് മുമ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ക്ഷേമപെന്‍ഷനുകള്‍ ഓണം കഴിഞ്ഞിട്ടും ബഹുഭൂരിപക്ഷത്തിനും ലഭിച്ചില്ല. വാര്‍ദ്ധക്യകാല പെന്ഷന്, കര്‍ഷകതൊഴിലാളി പെന്ഷന്, വിധവാ പെന്ഷന് എന്നിവയുടെ വിതരണമാണ് മുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി ഗുണഭോക്താക്കള്‍ക്ക് പെന്ഷന് ലഭിച്ചത്. മെയ് മുതലുള്ള അഞ്ചുമാസത്തെ പെന്ഷന് ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത്തവണ കൂടി പെന്ഷന് പോസ്റ്റോഫീസുകള്‍ മുഖേന വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വിതരണം യഥാസമയം നടക്കാത്തതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും പോസ്റ്റല്‍ അധികൃതരും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
ആധാര്‍നമ്പര്‍ പോസ്റ്റ് ഓഫീസുമായി ബന്ധിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് പെന്ഷന് വിതരണം വൈകാന്‍ കാരണമായതെന്ന് പറയപ്പെടുന്നു. അതിനിടെ പെന്ഷന് വിതരണം ബാങ്കുകള്‍ മുഖേനയാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഇത്തവണ കൂടി പോസ്റ്റ് ഓഫീസ് മുഖാന്തിരം വിതരണം നടത്താന്‍ നിശ്ചയിച്ചതും പ്രശ്നമായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: