തിരുവനന്തപുരം: ഒരു ദശാബ്ദമായി വിവിര സാങ്കേതികവിദ്യാ അനുബന്ധ സേവനങ്ങള്‍ നല്കുന്ന സ്ഥാപനമായ ഡാറ്റാനെറ്റ് ഇന്ത്യ അതിന്റെ വെബ് പോര്‍ട്ടലായ www.electionsinindia.com പരിഷ്ക്കരിച്ച് അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ പാര്‍ലമെന്റ്, അസംബ്ലി മണ്ഡലങ്ങളിലേയും ഫലങ്ങളുടെ ചുരുക്കം ഈ പോര്‍ട്ടലില്‍ സൗജന്യമായി ലഭിക്കും. ജി.ഐ.എസ്. മാപ്പിന്റെ സഹായത്തോടെയുള്ള തെരഞ്ഞെടുപ്പു ഫലങ്ങളുടെ വിശകലനമാണ് ഇതിനു പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു സുപ്രധാന സേവനം.
തങ്ങള്‍ 2013 ജനുവരിയില്‍ സ്ഥാപിച്ച ഇന്‍ഹൗസ് ലാബിന്റെ സഹായത്തോടെ ഗ്രാമതലത്തിലും പോളിങ് സ്റ്റേഷന് തലത്തിലും വരെ തെരഞ്ഞെടുപ്പു ഫലങ്ങളുടെ വിശകലനം നടത്തി വരികയാണെന്ന് പോര്‍ട്ടല്‍ ഡയറക്ടര്‍ ഡോ. ആര്.കെ. തുക്രല്‍ ചൂണ്ടിക്കാട്ടി. ജി.ഐ.എസ്. പൊതുവെ വിളിക്കപ്പെടുന്ന ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണിതു ചെയ്യുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള പ്രക്രിയകള്‍ക്കും തന്ത്രപരമായ ആസൂത്രണത്തിനും ഇതു സഹായകമാകും. സവിശേഷമായതും ഇന്ത്യയില്‍ ഇതാദ്യമായുള്ളതുമാണ് തങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ചില റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ ലളിതമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ സൈറ്റിലെ വിവരങ്ങള്‍. ഓരോ മണ്ഡലത്തിലേയും സവിശേഷതകള്‍, ബുത്തു തല വിശകലനങ്ങള്‍, പിന്തണയ്ക്കായുള്ള സ്ഥിതിവിവരങ്ങള്‍, പ്രിന്റ്, ഡിജിറ്റല്‍ ഫോര്‍മാറ്റുകളിലുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ഏതാനും സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. 2000-ത്തില്‍ www.indiastat.com എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ച ഡാറ്റാനെറ്റ് ഇപ്പോള്‍ ഒട്ടനവധി പുതിയ സേവനങ്ങളാണ് പുതിയ പോര്‍ട്ടലുകള്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സാമൂഹ്യ, സാമ്പത്തിക വിവരങ്ങള്‍ നല്കുന്ന ഏറ്റവും കൂടുതല്‍ വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്ന ഡാറ്റാനെറ്റിന്റെ സേവനത്തെ അടുത്തിടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് 2013 അംഗീകരിച്ചതായി കമ്പനി മാനേജിങ് ഡയറക്ടര്‍ മദന്‍ ബഹലും ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: