കൊളംബോ: തെക്കന്‍ ശ്രീലങ്കയില്‍ എല്‍ടിടി പിടിച്ചെടുത്ത മൂന്ന് പ്രവിശ്യയിലെ കൗണ്സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യ തമിഴ് സഖ്യമായ ടിഎന്എക്ക് വന്‍ വിജയം. ആകെയുള്ള 38 സീറ്റുകളില്‍ 30 എണ്ണവും ടിഎന്‍എ തൂത്തുവാരുകയായിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സയെ പിന്തുണച്ച് മത്സരിച്ച യുപിഎഫ്എ ഏഴ് സീറ്റില്‍ ഒതുങ്ങുകയായിരുന്നു. എന്നാല്‍ തമിഴ് വംശജര്‍ ഭൂരിപക്ഷമുള്ള പ്രവിശ്യകളില്‍ ഏഴ് സീറ്റ് നേടിയത് ഞെട്ടലോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ശ്രീലങ്കന്‍ മുസ്ലീം കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു.
കെ.വിഘ്നേശ്വരന് നേതൃത്വം നല്കുന്ന ടി.എന്‍.എയും രാജപക്സെയുടെ യുപിഎഫ്എയും തമ്മിലായിരുന്നു പ്രധാന മത്സരം. ജാഫ്ന, കിള്ളിനോച്ചി, വാവുനിയ എന്നിവിടങ്ങളില്‍ പോള്‍ ചെയ്തതില്‍ 80 ശതമാനവും മാന്നാറില്‍ 78 ഉം മുല്ലത്തീവില്‍ 61 ശതമാനം വീതവും ടിഎന്എക്ക് ലഭിച്ചു.
തിരഞ്ഞെടുപ്പ് നടന്ന വടക്കന്‍ പ്രവിശ്യ തമിഴ് ഭൂരിപക്ഷ മേഖലയാണ്. ഇവിടം വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് പുലികളുടെ ശക്തി കേന്ദ്രമായിരുന്നു. സ്വതന്ത്രമായ തമിഴ് രാജ്യമുന്നയിച്ച് സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്തു പോന്നു. ഇതിനെതിരെ വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ക്കൊടുവില്‍ 2009 ല്‍ ലങ്കന്‍ സൈന്യം പ്രദേശം തിരിച്ച് പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് തമിഴ് ജനങ്ങളായിരുന്നു സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: