ദുബായ്: യുഎസ് അധികൃതരുമായുള്ള ബന്ധം അപകടമുണ്ടാക്കുമെന്ന് ഇറാന് സൈന്യം. ഇറാന് സൈന്യത്തിന്റെ വിഭാഗമാണ് റവല്യൂഷണറി സൈന്യം(ഐആര്‍ജിസി). വൈറ്റ് ഹൗസ് വൃത്തങ്ങളുമായുള്ള നയതന്ത്രപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ചരിത്രങ്ങള്‍ മറക്കരുതെന്ന മുന്നറിയിപ്പാണ് റവല്യൂഷണറി സൈന്യം ഓര്‍മിപ്പിച്ചതെന്ന് ഇറാന് തസ്നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ പുതിയ പ്രസിഡന്റ് ഹസന് റൂഹാനി അമേരിക്കയുമായുള്ള ബന്ധത്തിന് താല്പര്യം പ്രകടിപ്പിക്കുന്നത് സാഹസികമാണെന്ന് മുസ്ലീം ആത്മീയ നേതാവ് അയത്തുള്ള അലി ഖമീനീ പ്രസ്താവിച്ചു. എന്തുതന്നെ സംഭവിച്ചാലും ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാന് ഉദ്ദേശിക്കുന്നില്ലെന്ന് റൂഹാനി വാഷിങ്ങ്ടണിലെ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇറാനുമായുള്ള ആണവ വിഷയത്തിലെ അഭിപ്രായവ്യത്യസങ്ങള്‍ യുഎസ്സുമായി ചര്‍ച്ചചെയ്തു പരിഹരിക്കുമെന്ന പ്രസ്താവന ഇറാന് യുഎസ്സുമായി അടുക്കുന്നതിന്റെ സൂചനയായാണ് റവല്യൂഷണറി സൈന്യമുള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നത്.
ആണവ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന്റെ പരമാധികാരി എന്ന നിലയ്ക്ക് താനാണ് തീരുമാനമെടുക്കുന്നതെന്ന് റൂഹാനി പറഞ്ഞിരുന്നു. ഖമേനിയുടെ ആണവകാര്യത്തിലെ ഇടപെടലിനെ തള്ളിക്കൊണ്ടാണ് റുഹാനി ഇക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: