കൊട്ടാരക്കര: വിനായകസവിധത്തില്നിന്ന് ഗുരുപവനപുരിയിലേക്ക് ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ക്ക് അനുഗ്രഹമായി പുനലൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസിന് ഇന്നുമുതല്‍ തുടക്കമാവും. ഉച്ചയ്ക്ക് 2.30ന് പുനലൂരില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ട്രെയിന്‍ യാത്ര ആരംഭിക്കും. മന്ത്രിയും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ കന്നിയാത്രയില്‍ ഗുരുവായൂരപ്പനെ വണങ്ങാന്‍ ഉണ്ടാകും.
കൊല്ലം-പുനലൂര്‍ പാതയില്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഒരു മണിക്കൂര്‍ ഇടവിട്ട് യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഡെമു സര്‍വീസ് മൂന്ന് മാസത്തിനകം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതിലൈന്‍ ഇല്ലാത്തതുകൊണ്ടാണ് മെമുവിന് പകരം ഡെമു ആരംഭിക്കുന്നത്. ഇതിനാവശ്യമായ റെയ്ക്കിന്റെ അഭാവം മൂലമാണ് കാലതാമസം നേരിടുന്നത്. ഈ ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സൗകര്യം കൊല്ലത്ത് ഇല്ലാത്തതുകൊണ്ട് ആഴ്ചയില്‍ ആറ് ദിവസം സര്‍വീസും ഒരു ദിവസം തൃച്ചിയില്‍ അറ്റകുറ്റപ്പണികളും നടത്തും.
പുതുതായുള്ള ഗുരുവായൂര്‍ ട്രെയിന്‍ തന്റെ മണ്ഡലത്തിലെ കുട്ടനാട് ഒഴികെയുള്ള ആറ് അസംബ്ലി മണ്ഡലങ്ങളില്‍കൂടി കടന്നുപോകും. ആലപ്പുഴ വഴി മാത്രമുണ്ടായിരുന്ന ഗുരുവായൂര്‍ ട്രെയിന്‍ ചെങ്ങന്നൂര്‍ വഴി ഓടിത്തുടങ്ങിയതും പുതിയ മാറ്റമാണ്. ഉദ്ഘാടനദിവസമായ ഇന്ന് മാത്രം ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന ട്രെയിന്‍ മറ്റ് ദിവസങ്ങളില്‍ വൈകിട്ട് 5.30നാ ണ് പുനലൂരില്‍നിന്ന് പുറപ്പെടുന്നത്.
പതിനാല് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും ഉണ്ടെങ്കിലും റിസര്‍വേഷന്‍ സംവിധാനം തല്ക്കാലം ഉണ്ടായിരിക്കുന്നതല്ല. പുനലൂര്‍-ചെങ്ങകോട്ട ഗേജ്മാറ്റം പൂര്‍ത്തിയാകുന്നതോടെ എസി കോച്ച് ഉള്‍പ്പെടെ വിശാലമായ സൗകര്യങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: