മോസ്കോ: രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്ന റഷ്യയുടെ നിര്‍ദ്ദേശം സിറിയ അംഗീകരിച്ചു.
അമേരിക്കയുടെ ആക്രമണം തടയാനാണ് സൗഹൃദ രാഷ്ട്രമായ സിറിയയോട് രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് റഷ്യ നിര്‍ദ്ദേശിച്ചത്.
റഷ്യയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നതായി സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ്അല്മോഅല്ലം അറയിച്ചു.
റഷ്യന്‍ ഭരണകൂടത്തിന്റെ സാമര്‍ത്ഥ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും തങ്ങളുടെ ജനതയ്ക്കെതിരായ അമേരിക്കന്‍ കടന്നാക്രമണം ഒഴിവാക്കാന്‍ റഷ്യ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും മോഅല്ലം പ്രസ്താവിച്ചു.
മോസ്കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴചയ്ക്കു ശേഷമായിരുന്നു മോഅല്ലത്തിന്റെ പ്രതികരണം. സിറിയയ്ക്കെതിരെ അമേരിക്ക ആക്രമണത്തിനു തയ്യാറെടുക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: