കാബൂള്‍: പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജി അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയായ ഹക്കാനിയുടെ അംഗങ്ങളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ചയാണ് ഭീകരര്‍ കാബൂളിനു സമീപം ഖരാനയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം സുഷ്മിതയെ പുറത്തുകൊണ്ടുപോയി വെടിവച്ചുകൊന്നത്.
താലിബാനില്‍നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതിനെക്കുറിച്ച് സുഷ്മിത എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനെ ആധാരമാക്കി എസ്കേപ് ഫ്രം താലിബാന് എന്ന സിനിമയും പുറത്തുവന്നിരുന്നു.
സുഷ്മിത പിന്നീട് അഫ്ഗാനിസ്ഥാനില്‍ സ്വന്തം ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങുകയായിരുന്നു ചെയ്തത്. നേരത്തെ സുഷമിതയുടെ കൊലയുമായി ബന്ധമില്ലെന്ന് താലിബാന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: