കൊളംബോ: ശ്രീലങ്കന്‍ തടവിലായിരുന്ന 29 ഇന്ത്യന്‍ മത്സ്യതൊഴിലാലികളെ വിട്ടയക്കാന്‍ ഉത്തരവായി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ തടവിലാക്കപ്പെട്ട ഇവരെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിടുകയായിരുന്നു.
തടവില്‍ കഴിയുന്ന 34 ഇന്ത്യന്‍ മീന്‍പിടുത്തക്കാരുടെയും റിമാന്‍ഡ് കാലാവധി നീട്ടിവയ്ക്കണമെന്നാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ 29 പേരെ വിട്ടയയ്ക്കാന് ബുധനാഴ്ച വൈകുന്നേരം ഉത്തരവായെന്ന് ഫിഷറീസ് വകുപ്പ് അധികൃതരാണ് അറിയിച്ചത്. നാഗപട്ടണത്തുനിന്നും കരൈയ്ക്കലില് നിന്നുമുള്ള 34 തടവുകാരില്‍ 29 പേരെയാണ് വിട്ടയയ്ക്കുന്നത്.
അതേസമയം മറ്റ് അഞ്ചുപേരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിവച്ചു. ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മറ്റു 31 തടവുകാരെ 13-നു ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ജൂലൈ 30-നാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 65 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ തീരസംരക്ഷണസേന പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: