വാഷിംഗ്ടണ്‍: അമേരിക്ക സിറിയക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഇനി മുഹൂര്‍ത്തം മാത്രം നോക്കിയാല്‍ മതി. അതേസമയം സിറിയക്കെതിരേയുള്ള യുദ്ധ നീക്കത്തെ തുണയ്ക്കാന്‍ ചില ഇസ്ലാമിക രാജ്യങ്ങള്‍തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത് ഇസ്ലാമിക ഏകലോകം എന്ന സ്വപ്നം വെച്ചുപുലര്‍ത്തുന്നവരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സിറിയയില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ഏറെനാളായി വിമതരും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിലാണ്. സമരം പ്രക്ഷോഭത്തിന്റെയും കലാപത്തിന്റെയും കടമ്പകള്‍ കടന്ന് കടുത്ത ആഭ്യന്തര യുദ്ധത്തിന്റെ സ്ഥിതിവിശേഷത്തിലെത്തിയിരിക്കുകയാണ്. അതിനിടെ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരേ രാസായുധം പ്രയോഗിച്ചുവെന്ന ഏറ്റവും ഒടുവിലത്തെ ആരോപണത്തിന്റെ പേരില്‍ ഏതു നിമിഷവും അമേരിക്ക യുദ്ധം തുടങ്ങുമെന്നാണ് നിലവിലത്തെ സ്ഥിതി.
എണ്ണക്കിണറുകളാല്‍ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളിലെ അസ്വസ്ഥതകള്‍ക്കു പിന്നില്‍ അമേരിക്കയാണെന്ന് പൊതുവേ അടച്ചാക്ഷേപിക്കാനും ആരോപിക്കാനും എളുപ്പമാണെങ്കിലും സിറിയക്കെതിരേ യുദ്ധം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നവരുടെ മുന്‍ നിരയില്‍ സൗദി അറേബ്യയുമുണ്ടെന്നതാണ് കൗതുകകരം.
സൗദി മാത്രമല്ല പല ഇസ്ലാമിക ഭരണകൂടങ്ങളും അമേരിക്കക്കൊപ്പമാണ്. ഇറാന് സിറിയയുടെ മുഖ്യ പിന്തുണക്കാരായി നില്‍ക്കുന്നുണ്ട്. അക്കാരണത്താല്‍ മാത്രമാണ് സൗദിക്ക് ഇത്രയേറെ ആവേശവും. മറ്റൊരു ഇസ്ലാമിക ഭരണകൂടമായ ഈജിപ്ത് അമേരിക്കയുടെ സിറിയന്‍ ആക്രമണ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. ഇറാഖ് കാര്യമായി എതിര്‍ക്കുന്നില്ല.
മതംകൊണ്ട് ഇസ്ലാമായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ ആക്രമണ പദ്ധതിയെ കടുത്ത യാഥാസ്ഥിതിക മുസ്ലിം ഭരണകൂടമായ ഇറാന് അതിരൂക്ഷമായി എതിര്‍ക്കുന്നുണ്ട്. ബുഷിന്റെ സൗദി ആക്രമണവും ഇറാഖ് ആക്രമണവും ഉണ്ടാക്കിയതുപോലെ ഒരു വലിയ ചേരിതരിവ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന അറബ് ലീഗ് യോഗം സിറിയക്കെതിരേയുള്ള യുദ്ധ സാധ്യതയും ആവശ്യകതയും വിശദമായി ചര്‍ച്ചചെയ്തു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ സര്‍ക്കാരിനെതിരേയാണ് ആക്രമണം എന്നു വ്യാഖ്യാനിച്ച് അരബ് രാജ്യങ്ങളുടെ പിന്തുണക്ക് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് സൗദ് അല്‍-ഫൈസല്‍ ആഹ്വാനം നല്കി. പരിശോധനയില്‍ സിറിയ രാസായുധമുപയോഗിച്ചെന്നു വ്യക്തമായതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാണ് സൗദി മന്ത്രിയുടെ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: