കൊല്ലം: എംജി സര്‍വകലാശാലയില്‍ വിവേകാനന്ദ ചെയറിനെതിരെ നടക്കുന്ന നീക്കങ്ങള്‍ പ്രാകൃതവും വിവേകാനന്ദ നിന്ദയുമാണെന്ന് തപസ്യ കലാസാഹിത്യവേദി കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന് പറഞ്ഞു. ഹിന്ദുത്വാഭിമുഖ്യമുള്ള എന്തിനെയും ചെളിവാരിയെറിയുന്ന നിലപാട് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പണ്ഡിതനും ചിന്തകനുമായ പ്രൊഫ. ഒ.എം. മാത്യു ഭാരതീയതയില്‍ അടിയുറച്ചുനില്ക്കുന്നയാളായതിനാല് അദ്ദേഹത്തെ അപമാനിച്ച് പുറത്താക്കാമെന്ന ധാര്‍ഷ്ട്യം പൊതുസമൂഹത്തിന് പൊറുക്കാനാവാത്തതാണെന്ന് പട്ടത്താനം പറഞ്ഞു.
രാഷ്ട്രീയ അയിത്തം എന്ന കാടത്തം കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന് തൂത്തെറിഞ്ഞേ മതിയാകൂ. കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദന് കണ്ടെത്തിയ അതേ കാരണങ്ങള്‍ തന്നെയാണ് എംജി സര്‍വകലാശാലയില വിവേകാനന്ദ ചെയറിനെതിരെയും പ്രവര്‍ത്തിക്കുന്നത്. അഴിമതിയും വിവരക്കേടും മതഭ്രാന്തും കൂടിച്ചേര്‍ന്ന ഒരുതരം നികൃഷ്ട ഗൂഢപദ്ധതിയാണ് അവിടെ പ്രവര്‍ത്തിക്കുന്നതെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
വിവേകാനന്ദദര്‍ശനങ്ങള്‍ മറയില്ലാതെ ശരിയായ വിധത്തില്‍ വിദ്യാര്ത്ഥികളിലെത്തുന്നതിനെ ഭയപ്പെടുന്നവരാണ് ചെയറിനെ എതിര്‍ക്കുന്നത്. സ്വാമി വിവേകാനന്ദനെപോലും വര്‍ഗീയവാദിയെന്നും പിന്തിരിപ്പനെന്നും അധിക്ഷേപിച്ചവരുടെ പിന്മുറക്കാരുടെ ചെലവിലാണ് എംജിയില്‍ മതമൗലികവാദികള്‍ ഹാലിളക്കം നടത്തുന്നത്. പ്രൊഫ. ഒ.എം. മാത്യുവിന് മാത്രമല്ല ഹിന്ദുത്വാദര്‍ശങ്ങളില്‍ ഉറച്ചുനിന്ന എല്ലാ പ്രമുഖര്‍ക്കും നേരെ ഇത്തരമൊരു അയിത്താചരണത്തിന്റെ കറുത്ത ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. വി.എന്‍ രാജശേഖരന്പിള്ളയടക്കമുള്ള പലരും ഇത്തരം കുടിലബുദ്ധികള്‍ക്ക് ഇരകളാകേണ്ടി വന്നിട്ടുണ്ട്.
പാഠ്യപദ്ധതിയില്‍ മഹാകവി അക്കിത്തത്തിന്റെ കവിതയില്‍ നിന്ന് അമ്പാടിക്കണ്ണനെ തുടച്ചുമാറ്റാന്‍ ഒരുങ്ങിയ മതശക്തികളുടെ ദാസന്മാര് വിവേകാനന്ദചെയറിന്റെ പ്രശ്നത്തിലും മൗനം പാലിക്കുകയാണ്. ഇതേ ശക്തികളാണ് മറ്റൊരു സര്‍വകലാശാലയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ മതഭീകരനും അല്‍ഖ്വയ്ദ നേതാവുമായ ആളുടെ കവിതയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ ചെയര്‍ പുനരാരംഭിക്കാനും അതിന്റെ നേതൃത്വം പണ്ഡിതനായ പ്രൊഫ. ഒ.എം. മാത്യുവിനെ ഏല്പിക്കാനും ധൈര്യം കാണിച്ച വൈസ്ചാന്സിലറെ അഭിനന്ദിക്കുന്നതിന് പകരം കല്ലെറിയാനാണ് രാഷ്ട്രീയ ഭരണനേതൃതും ശ്രമിക്കുന്നതെന്നും പട്ടത്താനം രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: