വാഷിംഗ്ടണ്‍: സിറിയക്കെതിരായുളള അമേരിക്കയുടെ സൈനിക നടപടിയെ പിന്തുണക്കുമെന്ന് കാനഡ. സിറിയന്‍ ഭരണകൂടത്തിനെതിരെ ഏതുതരത്തിലുള്ള സൈനിക നടപടിക്കും നേരിട്ടുള്ള പങ്കാളിത്തമുണ്ടാകുമെന്ന് കാനഡ വ്യക്തമാക്കി.
സൈനിക നടപടിക്കുള്ള ആലോചനയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും തങ്ങളുടെ സഖ്യരാഷ്ട്രമായ അസദ് ഭരണകൂടത്തിന്റെ സ്വന്തം ജനതയ്ക്ക് നേര്‍ക്കുള്ള ഭീകരമായ ആക്രമണങ്ങള്‍ക്കെതിരായ നടപടിയെ തങ്ങള്‍ പൂര്‍ണമായും പിന്തുണക്കുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ജോണ്‍ ബെയാര്‍ഡ് പറഞ്ഞു.
2013 ആഗസ്റ്റ് 21 ന് ഡമാസ്ക്കസിന്റെ പ്രാന്തപ്രദേശത്ത് ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായ രാസായുധ പ്രയോഗം സിറിയ നടത്തിയതിന്റെ വിശദാംശങ്ങള്‍ യുഎസ് സെക്രട്ടറി ജനറല്‍ ജോണ്‍ കെറി വ്യക്തമാക്കിയതിനുശേഷമാണ് ബെയാര്ഡിന്റെ ഈ പ്രസ്താവന.
ഭാവിയില്‍ ഏതുതരത്തിലുള്ള രാസായുധ ഉപയോഗവും തടസ്സപ്പെടുത്തുന്നതിനാവശ്യമായ പ്രതികരണം ഉറപ്പാക്കണമെന്ന് കാനഡ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി ഹാര്‍പ്പര്‍ പറഞ്ഞിരുന്നു.
ഒബാമ ഭരണകൂടത്തിന്റെ നിശ്ചയാദാര്‍ഢ്യത്തോടെയുള്ള ഈ തീരുമാനത്തിന് തങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ബെയാര്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: