മോസ്കോ: സിറിയയില്‍ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ സൈന്യം രാസായുദ്ധം പ്രയോഗിച്ചെന്ന ആരോപണത്തിന്റെ കൈപ്പ് നുകര്‍ന്നു കൊണ്ടിരിക്കുകയാണ് ഭരണകൂടം. ഇതിനെ ചൊല്ലി മൂന്നാം ലോക മഹായുദ്ധത്തിന്റെ പ്രകമ്പനം പോലും അങ്ങിങ്ങ് കേട്ട് തുടങ്ങി. രാസായുദ്ധം പ്രയോഗിച്ചിട്ടില്ലായെന്ന് സിറിയ ആവര്‍ത്തിച്ചു പറഞ്ഞിട്ടും, യുഎന്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പേ സിറിയയെ ആക്രമിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എന്തേ തിടുക്കം. ഇത് സ്വാഭാവികമായും സംശയത്തിനു ഇടനല്കുന്നു. യുഎന്‍ സ്ഥിരാംഗമായ ചൈനയും റഷ്യയും മറുപക്ഷത്ത് നില്‍ക്കുമ്പോളാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്. സൗദി അറേബിയക്ക് റഷ്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സൈനിക നടപടിക്ക് ഒരുങ്ങാന്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും സൈന്യത്തിനു മുന്നറിയിപ്പ്. പടിഞ്ഞാറന്‍ സിറിയയെ സൗദി അറേബിയ ആക്രമിക്കുകയാണെങ്കില്‍ വിപുലമായ സൈനികനടപടി റഷ്യയില്‍ നിന്നും ഉണ്ടാകുമെന്ന് വ്ലാഡിമര്‍ പുടിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ആഗസ്റ്റില്‍ സൗദി രാജാവായ ബന്ദര്‍ ബിന്‍ സുല്‍ത്താനുമായ കൂടികാഴ്ച്ചയില്‍ സിറിയെ ആക്രമിക്കാന്‍ റഷ്യ അനുവദിക്കുകയില്ലായെന്ന് കടുത്ത ഭാഷയില്‍ അറിയിച്ചിരുന്നു. 2014 ല്‍ റഷ്യയിലെ സോച്ചിലാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്. എന്നാല്‍ ഒളിമ്പിക്സ് നടത്തിപ്പില്‍ ചെച്ചിന്‍ ഭീകരവാദികളുടെ ഭീഷണി നിലനില്ക്കുകയും ചെയ്യുന്നു. ഇവരെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത് സൗദി അറേബിയയാണ്. റഷ്യ സൗദിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ സൗദി ചെച്ചിന്‍ ഭീകരരെ കെട്ടഴിച്ചു വിടാനാണ് സാധ്യതയെന്നാണ് ഒരു ലബനിഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് സൂചനയാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ സുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഉറപ്പും പറയാന്‍ സാധിക്കിലെന്നാണ് സൗദി ഭരണകൂടം മുന്നറിയിപ്പ് നല്കിയതും.
സിറിയയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നതിനായാണ് സൗദി രാജാവ് ബന്ദാര് ഭീകരവാദിളെ ഉപയോഗിച്ച് റഷ്യയെ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിറിയയുടെ കാര്യത്തില്‍ റഷ്യ നടത്തുന്ന ഇടപെടലുകളില്‍ വിട്ടു വീഴ്ച്ച നടത്തുകയാണെങ്കില്‍ ലോക ഇന്ധനവിപണിയുടെ നിയന്ത്രണവും റഷ്യയിലെ വാതക കരാറിന്റെ സംരക്ഷണവും സൗദി അറേബ്യ രഹസ്യമായി വാഗ്ദാനം നല്കി. എന്നാല്‍ ഒരു ധാരണക്കും ഒരുക്കമല്ലെന്നും സിറിയയുടെ കാര്യത്തില്‍ ഒരു വിട്ട്വീഴ്ച്ചക്കും തയ്യാറല്ലെന്നും സിറിയന്‍ നിവാസികള്‍ ഹൃദയം ഭക്ഷിക്കുന്നവരല്ലായെന്നും പുടിന് വ്യക്തമാക്കിയതായാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ടെലിഗ്രാഫ് എന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അസദിന്റെ സൈനികരെ തുരത്തുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സിറിയന്‍ സൈനികന്റെ ശരീരം കീറിമുറിച്ച് അതില്‍ നിന്നും ഒരു കൈയില്‍ കഠാരയും മറുകയ്യില്‍ ഹൃദയവുമായി എഴുന്നേല്ക്കുന്ന വിമത സൈനികന്, ഹൃദയം തിന്നുന്ന ദൃശ്യം യൂട്യൂബ് വഴി പ്രചരിച്ചിരുന്നു. ഇത് ലോക മാധ്യമങ്ങളില്‍ ഏറ്റെടുക്കുകയും നിരവധി വിമര്‍ശനങ്ങള്‍ സിറിയന്‍ വിമതര്‍ ക്ഷണിച്ചു വരുത്തുതയും ചെയ്തിരുന്നു.
2013 ജനുവരി 28 മുതല്‍ അമേരിക്ക മുന്നാം ലോകമഹായുദ്ധത്തിനു കോപ്പ് കുട്ടുകയാണെന്നാണ് റഷ്യ. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രതിരോധ കമ്പനിയുടെ ഈമെയില്‍ റഷ്യയിലെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ചോര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ വിവരം പുറത്തായത്. സിറിയയേയും ഇറാനേയും ആക്രമിക്കാനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നതെന്നാണ് റഷ്യയിലെ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചത്. ലോകത്തിലെ ഒരു വലിയ സ്വകാര്യ ശക്തിസേനയാണ് ബ്രിട്ടാം ഡിഫന്‍സ്. ഇവരില്‍ നിന്നും ചോര്‍ത്തിയ ഇമെയിലുകളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. വമ്പന്‍ വ്യവസായ ഭീമന് മാരായ രണ്ട് വ്യവസായികളുടെതായിരുന്നു ചോര്‍ത്തിയ ഇ-മെയിലുകള്‍.
സൗദി അറേബ്യയിലെ രാജാവ് ബന്ദാര് സിറിയയെ ആക്രമിക്കണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ലണ്ടനിലെ മറ്റൊരു സ്വകാര്യ ന്യൂസ് സര്‍വ്വീസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രാസായുദ്ധം പ്രയോഗിച്ചത് അസദ് ഭരണകൂടമാണെന്നും അതിനാല്‍ സിറിയയെ ആക്രമിക്കണമെന്ന് അമേരിക്കയും ബ്രിട്ടണും സൗദി അറേബ്യയും കടുത്ത നിലപാട് എടുത്തപ്പോള്‍ റഷ്യ യുഎന്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ ഉറച്ചു നിന്നു. അവസാനം റഷ്യയുടെ മുന്നറിയിപ്പ് മുഖവിലക്കേണ്ടെന്ന തീരുമാനം വരെ കൈക്കൊണ്ടു. എങ്കിലും സിറിയയുടെ വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ടപ്പോള്‍ ഒബാമയുടെ തീരുമാനത്തില്‍ പെട്ടന്നോരു നടപടിവേണ്ടായെന്നാണ് യോഗത്തില്‍ തീരുമാനമായത്. ചെറിയ രാജ്യമായ ഖത്തര്‍ പോലും സിറിയയിലെ വിമത പോരാളികള്‍ക്കായി മൂന്ന് ബില്യന്‍ ഡോളര്‍ നല്‍കിയെന്നും സൗദി അറേബിയ വിമതര്‍ക്ക് സര്‍ക്കാരിനെതിരെ പോരാടാന്‍ ആയുധങ്ങള്‍ നല്‍കിയെന്നുമാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള രാജ്യങ്ങളിലോന്നാണ് ഖത്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: