വാഷിങ്ടണ്‍ : അമേരിക്കയിലെ ന്യൂജേഴ്സിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ സുരീന്ദര്‍ സിങ്ങ് (40) മരിച്ചു.
അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ന്യൂജേഴ്സി പോലീസ് 8000 അമേരിക്കന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
മരിച്ച സുരിന്ദര്‍ സിങ് 14 വര്‍ഷമായി വുഡ്ബറിയിലെ ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്തു വരികയാണ്.
കാറിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ രേഖാചിത്രങ്ങള്‍ പോലീസ് തയ്യാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: