വാഷിംഗ്ടണ്‍: യുഎസ് നേവിയെ സിറിയയിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച വിഷയം പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു.
ആയിരക്കണക്കിന് പേരുടെ മരണത്തിനും ലക്ഷക്കണക്കിന് ജനങ്ങളുടെ പലായനത്തിനും ഇടയാക്കിയ ആഭ്യന്തരകലാപം അതിരൂക്ഷമായതിനെത്തുടര്‍ന്നാണ് സിറിയയില്‍ സൈനിക ഇടപെടാന്‍ അമേരിക്ക ഒരുങ്ങുന്നത്. സിറിയയിലെ അസദ് സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര് മരിച്ചിരുന്നു. സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ ഉടന്‍ തന്നെ ഇടപെടല്‍ നടത്തുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഒരു പ്രത്യേക സൈന്യത്തെ രൂപീകരിച്ച് സിറിയയിലേക്ക് അയയ്ക്കാനാനുള്ള ചര്‍ച്ച ആരംഭിച്ചതായി യുഎസ് പ്രതിരോധമന്ത്രി ചുഖാഗല് അറിയിച്ചു. പെന്റഗണിനോട് സിറിയയിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ സജ്ജമാക്കാന്‍ ഒബാമ നിര്‍ദേശിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലുള്ള അമേരിക്കന്‍ നാവിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. ആറാം കപ്പല്‍പ്പടയിലെ ചില കപ്പലുകളാണ് ഇവിടെയുള്ളത്. യുദ്ധക്കപ്പലില്‍ നിന്നും മിസെയിലുകള്‍ സിറിയയിലേക്ക് പെട്ടെന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിക്ഷേപിക്കില്ലായെന്ന് സൈന്യം വ്യക്തമാക്കുന്നു.
ലിബിയന്‍ സര്‍ക്കാരിനെ 2011 ല്‍ പുറത്താക്കുന്നതിനായി യുഎസ് സൈന്യം വിക്ഷേപിച്ചത് ടുമാഹാവക് എന്ന ക്രൂയിസ് മിസെയിലാണ്. സിറിയന്‍ സൈന്യം ദമാസ്ക്കസില്‍ രാസായുധം പ്രയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ യു.എന്‍ സംഘവുമായി സഹകരിക്കണമെന്ന് റഷ്യ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഇറാക്കിലെ നേതാവായ സദാം ഹുസൈനാണ് രാസായുധം പ്രയോഗിച്ച് ആയിരക്കണക്കിനു കുര്‍ദുകളെ ഹലാബ്ജാ നഗരത്തില്‍ 1988 ല്‍ കൊന്നൊടുക്കിയത്. ഈ സംഭവത്തിനു ശേഷം സിറിയയിലാണ് രാസായുധം പ്രയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1300 പേര് വിഷവാതക പ്രയോഗത്തില്‍ മരിച്ചതായാണ് വിമതര്‍ ആരോപണമുന്നയിക്കുന്നത്. എന്നാല്‍ വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന് സര്‍ക്കാരും ആരോപിച്ചു. എന്നാല്‍ വിമത മേഖലയില്‍ വന്‍ രാസായുധശേഖരങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്നും സര്‍ക്കാര്‍ സൈന്യം ബോംബുകള്‍ റോക്കറ്റുകള്‍ തുടങ്ങിയവ പ്രയോഗിച്ചപ്പോള്‍ രാസായുധം പൊട്ടിത്തെറിച്ചതാകാമെന്നും ഒരു കൂട്ടം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. രാസായുധം ഉല്പാദനത്തില് സിറിയ ഇതുവരെ യുഎന്ന്നില് ഒപ്പുവയ്ക്കാത്ത രാജ്യമാണ്. ഈ സംഭവത്തോടെ സിറിയക്ക്മേല് സമ്മര്‍ദം കൂടുമെന്നാണ് വിലയിരുത്തുന്നത്. യുഎസ് കപ്പല്‍ സിറിയയിലേക്ക് നീങ്ങും എന്നത് വെറും പ്രചാരണത്തിനായുള്ള തന്ത്രമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ സൈന്യം ഇടപെടുന്നതുസംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: