വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധ നയതന്ത്ര രേഖകള്‍ വിക്കിലീക്സിന് ചോര്‍ത്തി നല്‍കിയതിന് സൈനിക കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ച ബ്രാഡ്ലി മാനിംഗ് താന്‍ സ്ത്രീയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. എന്‍ബിസി ചാനലിന് എഴുതി നല്കിയ പ്രസ്താവനയിലാണ് മാനിംഗ് താന്‍ സ്ത്രീയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
താന്‍ സ്ത്രീയാണെന്നും തന്നെ അഭിസംബോധന ചെയ്യുമ്പോള്‍ സ്ത്രീ ലിംഗം ഉപയോഗിക്കണമെന്നും മാനിംഗ് എഴുതി നല്കിയ പ്രസ്താവനയില്‍ പറയുന്നു. ഇനി മുതല്‍ ചെല്‍സിയ മാനിംഗ് എന്ന പേരിലാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും മാനിംഗ് പറഞ്ഞു. നയതന്ത്ര രേഖകള്‍ ചോര്‍ത്തിയതിന് കോടതി 35 വര്‍ഷത്തെ ശിക്ഷ വിധിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മാനിംഗ് നടത്തിയിരിക്കുന്നത്.
താന്‍ ചെറുപ്പം മുതലേ ഇങ്ങനെയാണ്, പൂര്‍ണമായും സ്ത്രീയാകുന്നതിനുള്ള ഹോര്‍മോണ്‍ ചികിത്സ എത്രയും പെട്ടെന്ന് തുടങ്ങാന്‍ ആഗ്രഹിക്കുന്നതായും മാനിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: