സ്നോഡനെ കുടുക്കാന്‍ പല തന്ത്രങ്ങളും പാളിയ അമേരിക്കന്‍ ഭരണകൂടത്തിന് പ്രഹരം തന്നെയാണ്. മാനിംഗിലൂടെ സ്നോഡനില്‍ എത്താന്‍ കഴിയുമോയെന്ന പുതിയ തിരക്കഥ തയ്യാറാക്കുകയാണോ ഒബാമ. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഇമെയില്‍, ഇന്‍ര്‍നെറ്റ് ഫോണ്‍ എന്നിവ വഴി ദേശീയ സുരക്ഷാ ഏജന്‍സി മഖാന്തിരം അമേരിക്ക ചോര്‍ത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥനായ സ്നോഡന് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ശരിക്കും ടോം ആന്റ് ജെറി കഥകളെ അനുസ്മരിക്കുന്ന രീതിയിലുള്ളതായിരുന്നു. ഒബാമക്കു പിടികൊടുക്കാതിരിക്കാന്‍ അമേരിക്കയില്‍ നിന്നും ചൈനയിലേക്കും അവിടെ നിന്നും മോസ്കോ വിമാനത്താവളത്തിലും എത്തിപ്പെട്ട സ്നോഡന് റഷ്യ താല്കാലിക അഭയം നല്‍കുകയായിരുന്നു. സ്നോഡനെ വിട്ടുതരണമെന്ന് അമേരിക്ക പല തവണ ആവശ്യപ്പെട്ടിട്ടും റഷ്യന്‍ സര്‍ക്കാരും പുടിനും അതിനു തയ്യാറായില്ല.
സമാനസ്വഭാവ സ്വഭാവമുള്ളതല്ലെങ്കിലും ഇതിനോട് കൂട്ടിയോജിപ്പിക്കാവുന്ന സംഭവമാണ് ബ്രാഡ്ലി മാനിംഗിന്റെത്. അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ വാര്‍ത്താ വിതരണ രംഗത്തെ വിപ്ലവകരമായ സാഹസിക ചാരപ്രവര്‍ത്തനം നടത്തിയ വിക്കിലീക്ക്സിന് ചോര്‍ത്തി എന്നതാണ് മാനിംഗിന്മേല് ചുമത്തിയ പ്രധാന കുറ്റം. മാനിംഗ് ഇതു വരെ 1293 ദിവസം ജയിലില്‍ കളിഞ്ഞു. കഴിഞ്ഞ ദിവസം സൈനികരേഖ ചോര്‍ത്തിയതിന് മാനിംഗിന് അമേരിക്കയിലെ ഫോര്ട്ട്മീഡ് കോടതി 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 12 കൊല്ലം കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ അമേരിക്കയെ സംബന്ധിച്ച രണ്ട് സംഭവങ്ങളും സ്വഭാവികമാണെന്നു വേണമെങ്കില്‍ വിലയിരുത്താം. എന്നാല്‍ പിടിതരാതെ പായുന്ന സോഡനെ കുരുക്കാനുള്ള ചൂണ്ടയിലെ ഇരയായിട്ടായാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മാനിംഗിനെ ഉപയോഗിക്കുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോട് മാനിംഗ് മാപ്പപേക്ഷിച്ചേക്കുമെന്ന വാര്‍ത്തയാണ് വാഷിങ്ങ്ടണില്‍ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
മാനിംഗ് ഒബാമയുടെ ദയാവായ്പിനായി അപേക്ഷിക്കുമെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകരാണ് പുറത്തുവിട്ടത്. മാനിംഗിന് മാപ്പു നല്‍കുകയോ ശിക്ഷാ കാലാവധി കുറച്ചു നല്‍കുകയോ ചെയ്യണമെന്നാണ് അപേക്ഷിക്കുക. ഈ ആഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. ഇതു സംഭവിച്ചാല്‍ ഒബാമയും വൈതൗസും ചേര്‍ന്നു തയ്യാറാക്കിയ നാടകത്തില്‍ സ്നോഡനെ കുരുക്കാനുള്ള ഒന്നാമത്തെ കരുനീക്കമാണിതെന്ന് വിലയിരുത്താം.
എഡ്വേര്‍ഡ് സ്നോഡനെ റഷ്യയില്‍ പോയി സന്ദര്‍ശിക്കാന്‍ അമേരിക്ക എന്തിന് പിതാവായ ലോണ്‍ സ്നോഡന് അനുമതിനല്കുകയും യാത്ര ചെയ്യാന്‍ വിസ അനുവദിക്കുകയും ചെയ്തുവെന്നതാണ് മറ്റൊരു മുഖ്യ ചോദ്യം. സ്നോഡനെ സന്ദര്‍ശിക്കാനും സ്നോഡനെതിരായ കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് സ്നോഡന്റെ അച്ഛന് റഷ്യയിലേക്ക് പോകുന്നതെന്നാണ് അറിയിച്ചത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റമാണ് അമേരിക്ക സ്നോഡന്റെ മേല്‍ കെട്ടിവച്ചിരിക്കുന്നത്. തന്റെ മകനെ വീട്ടിലേക്ക് തിരിച്ചു കൊണ്ട്വരാന്‍ താന്‍ ആഗ്രഹിക്കുന്നതായും. അമേരിക്കന്‍ നീതിപീഠത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നുമാണ് ലോണ്‍ സ്നോഡന് പറഞ്ഞത്. മകന് സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹമുള്ള ഏതൊരു അച്ഛനേയും കൊണ്ടും് ഇതു പറയിക്കാന്‍ ഒരു ഭരണകൂടത്തിനു സാധിക്കുമായിരിക്കാം.
സ്നോഡന് അമേരിക്കയുടെ നിയമത്തിനു വിധേയമാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. സമാന സ്വഭാവമുള്ള കുറ്റം ചെയ്ത മാനിംഗിന് ഭരണകൂടം മാപ്പ് നല്കിയാല് സ്നോഡനെ അമേരിക്കയിലെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്ന വിലയിരുത്തലിലായിരിക്കും അമേരിക്കക്കുള്ളത്. മാനിംഗ് മാപ്പപേക്ഷ സമര്‍പ്പിച്ചാല്‍ മേറ്റ്ല്ലാ അപേക്ഷകളും പോലെ അതുംപരിഗണിക്കുമെന്നു വൈതൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു. മാനിംഗിന്റെ യുവത്വം ഇല്ലാതാക്കരുതെന്നല്ലാതെ ജഡ്ജി മുന്‍പാകെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ എതിര്‍വാദങ്ങള്‍ ഒന്നും ഉന്നയിച്ചതുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റിലെങ്കിലും സ്നോഡനെ കൈയില്‍ കിട്ടാനുള്ള വേട്ടയിലെ ഇരയായിരുന്നു മാനിംഗ് എന്നത് നാളെയുടെ സത്യവും ചരിത്രവുമായി മാറിയേക്കാം.
ഭൃഗുരാമന്‍ എസ്.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: