ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 18 പേര് മരിച്ചു.
40 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ജക്കാര്‍ത്തയിലെ പര്‍വത പ്രദേശമായ പങ്കാക്കിലേക്ക് വിനോദയാത്ര പോയ ശേഷം മടങ്ങിയ ബസാണ് കാറുമായി കൂട്ടിയിടിച്ച ശേഷം നദിയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍പെട്ട ബസും കാറും നദിയിലേക്ക് പതിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. കാറിന്റെ ഡ്രൈവര്ക്കായ തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: