നന്മയ്ക്കുവേണ്ടി നാം പ്രയത്നിക്കേണ്ട എന്നുവയ്ക്കുകയോ? ഒരിക്കലുമല്ല. നാം പൂര്‍വ്വാധികം ഉത്സാഹിച്ചു പ്രയത്നിക്കണം. എന്നാല്‍ ഈ ജ്ഞാനം നമുക്കുണ്ടായിരിക്കണം. അത് നമുക്ക് ഭ്രാന്തില്ലാതാക്കും. ഇംഗ്ലീഷുകാരന് ഭ്രാന്തുനിമിത്തം ഹിന്ദുക്കളെ ശപിക്കാതാകും. ഭിന്നവര്‍ഗ്ഗക്കാരുടെ ഭിന്നാചാരങ്ങളെ മാനിക്കുകയത്രേ വേണ്ടതെന്ന് അയാള്‍ക്ക് മനസ്സിലാവും. ഭ്രാന്ത് ചുരുങ്ങുമ്പോള്‍ യഥാര്ത്ഥകര്മം ശക്തിമത്താവും. ഭ്രാന്തുള്ളവന് കര്മത്തിന്നശക്തനാണ്. അവന്റെ ശക്തി മുക്കാലും ദുര്‍വ്യയം ചെയ്തുപോകുന്നു. ശാന്തനും സമചിത്തനുമായവന് കര്മ്മകുശലനാകുന്നു. കര്‍മ്മകൗശലം വര്‍ധിക്കാന്‍ ഈ ജ്ഞാനം ഉപകരിക്കും.
കാര്യസ്വഭാവം ഇതാണെന്നറിഞ്ഞാല് പൂര്‍വ്വാധികം ക്ഷമയുണ്ടാകും. ദുഃഖങ്ങളും ദോഷങ്ങളും കാണുമ്പോഴേക്ക് മതിമറന്നുപോവില്ല. നിഴലിന്റെ പിന്നാലെ പോവുകയുമില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: