ന്യൂദല്‍ഹി: ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ദേശീയടീമില്‍ ഇടം നേടാന്‍ കഠിനപ്രയത്നത്തില്‍. വരാന്‍ പോകുന്ന ആഭ്യന്തരമത്സരങ്ങളില്‍ കരുത്തു തെളിയിച്ച് ടീമില്‍ മടങ്ങിയെത്താനാണ് ബദരിനാഥിന്റെ ശ്രമം. ഈ സീസണില്‍ സെലക്ടര്‍മാര്‍ക്ക് തന്നെക്കുറിച്ച് മതിപ്പുണ്ടാകും. അതിനുള്ള കഠിനപ്രയത്നത്തിലാണ്. ഇത് വെറും വാക്കുകളല്ല, ബാറ്റ് കൊണ്ട് താനത് തെളിയിക്കുമെന്നും ബദരിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
എന്തെങ്കിലും വലുതായി ചെയ്തേ മതിയാകൂ. മികച്ച പ്രകടനവുമായി താനിവിടെ ഉണ്ടെന്ന് ദേശീയ സെലക്ടര്‍മാര്‍ അറിയണം. അതാണ് രണ്ട് വര്‍ഷം മുമ്പ് ചെയ്യാന്‍ ശ്രമിച്ചതും. അന്ന് താനായിരുന്നു ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അധികൃതരുടെ ശ്രദ്ധ നേടാനാണ് തന്റെ ശ്രമമെന്നും ബദരി പറഞ്ഞു.
2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ ബദരിനാഥ് അര്‍ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ടീമില്‍ നിന്നും പുറത്താകുന്നതിന് മുമ്പ് കേവലം ഒരു ടെസ്റ്റില്‍ കൂടി മാത്രമേ ബദരിക്ക് കളിക്കാനായുള്ളൂ. 2010-11 കാലത്തെ ആഭ്യന്തരമത്സരങ്ങളിലെ മികച്ചപ്രകടനം കണക്കിലെടുത്ത് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് ബദരിയെ ഉള്‍ക്കൊള്ളിച്ചിരുന്നു. അന്നു നടന്ന 12 ആഭ്യന്തര മത്സരങ്ങളില്‍ നിന്നായി 1226 റണ്‍സെടുത്ത് ബദരി ടോപ് സ്കോറര്‍ ആയി. 2012ല്‍ വി.വി.എസ്. ലക്ഷ്മണന്‍ വിരമിച്ചപ്പോള്‍ ന്യൂസിലാന്റിനെതിരായ ടെസ്റ്റ് ടീമില്‍ ബദരിനാഥ് ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. ജൂണ്‍ 2011 വരെ ബദരിക്ക് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനായില്ല. വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ലക്ഷ്മണ്‍ വിരമിച്ച ശേഷം ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ ടീമിലിടം നേടിയെങ്കിലും കളിക്കാനാകാത്തതില്‍ ആരോടും പരിഭവമില്ല. അതിന് ശേഷം അവസരങ്ങളൊന്നും ലഭിച്ചുമില്ല. ഈ സീസണിനെ സമീപിക്കുന്ന കൈകളിലെ വിധി വിശ്വസിച്ചുകൊണ്ടാണെന്നും ബദരി പറയുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി നായകന്‍ എം.എസ്. ധോണിയുടെ കീഴില്‍ കളിച്ച ബദരിനാഥ് 67 ഇന്നിംഗ്സുകളില്‍ നിന്നായി 1441 റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: