വാഷിംഗ്ടണ്‍: സുരക്ഷാഭീഷണിയെത്തുടര്ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ചയോളമായി അടച്ചിട്ടിരുന്ന 18 നയതന്ത്രകാര്യാലയങ്ങള്‍ ഞായറാഴ്ച തുറക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക, പാകിസ്ഥാന് എന്നിവിടങ്ങളിലെ 19 കാര്യാലയങ്ങളാണ് അടച്ചിട്ടിരുന്നത്.
യെമന്‍ തലസ്ഥാനമായ സാന ഒഴിച്ചുള്ള നഗരങ്ങളിലെ ഓഫീസുകള്‍ തുറക്കും. ഈ ഭീഷണിയുമായി ബന്ധപ്പെട്ടല്ലെങ്കിലും ലാഹോറില്‍ അടച്ചിട്ടിരിക്കുന്ന കോണ്‍സുലേറ്റ് തുറക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനം.
അമേരിക്കന്‍ പൗരന്മാരുടെ യാത്രകളിലേര്പ്പെടുത്തിയ നിയന്ത്രണമുള്‍പ്പെടെയുള്ള ജാഗ്രതാനടപടികള്‍ പക്ഷേ ഈ മാസം മുഴുവന്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: