ഗുജറാത്തിലെ സൂര്യാരാധനയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യമെത്തുക മോദേരയിലെ ആദിത്യക്ഷേത്രമാണ്.ഈ ക്ഷേത്രം ഗുജറാത്തി ശില്പ്പചാരുതയുടെ ഉത്തമ ഉദാഹരണമായി കരുതപ്പെടുന്നു. എന്നാല്‍ മൊദേരയിലെ ക്ഷേത്രത്തില്‍ ഒതുങ്ങുന്നതല്ല ഗുജറാത്തിന്റെ സൂര്യദേവ ഭക്തി.
മുന്‍ വ്യവസായിയായ നവീന്‍ചന്ദ്ര പരേഖും ഫോട്ടോഗ്രാഫറായ ദയാബായി പട്ടേലും നടത്തിയ അന്വേഷണാത്മക പഠനങ്ങള്‍ അതിലേക്കു വെളിച്ചംവീശുന്നു.
സബര്കന്ദയിലെ കോതേശ്വരറിനും സൂററ്റിനു സമീപത്തെ രന്ദേറിനും ഇടയില്‍ നൂറിലധികം സൂര്യക്ഷേത്രങ്ങള്‍ ഉള്ളതായി ഇരുവരും വെളിപ്പെടുത്തുന്നു. ഇതടക്കമുള്ള അമൂല്യവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇരുവരും തയാറാക്കിയ’ഉക്ധ രെഹോ ബെന്‍’ എന്ന ഗ്രന്ഥം ഗുജറാത്ത് പുരാവസ്തു വകുപ്പ് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.
സൂര്യാരാധന ആദ്യകാലം മുതല്‍തന്നെ ഇന്ത്യന്‍ സംസ്കാ രത്തിന്റെ ഭാഗമായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ത്തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂര്യപൂജ തുടങ്ങി. ഗുജറാത്തില്‍ വദ്നഗര്‍, മുലി, താന്‍, ദെല്മാല്, കൊട്യാര്ക്ക്, ഗോപ് തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രധാനസൂര്യ ക്ഷേത്രങ്ങള്‍ നില കൊണ്ടത്. ഇവിടങ്ങളിലെ വിഗ്രഹങ്ങള്‍ നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെട്ടു. പക്ഷെ, 13-ാം ശതകത്തോടുകൂടി സൂര്യഭക്തി ക്ഷയിച്ചു.
ക്ഷത്രിയ പാരമ്പര്യം അനുസരിച്ച് സൂര്യദേവനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ആരാധനാപാത്രങ്ങളായി. സൂര്യന്റെ പത്നി ഉഷ, മക്കളായ പ്രത്യുഷ, രേവന്ത എന്നിവരും പൂജിക്കപ്പെട്ടു, ദയാബായി പട്ടേല്‍ പറഞ്ഞു.
പാശ്ചാത്യ അധിനിവേശങ്ങളാണ് സൂര്യക്ഷേത്രങ്ങളുടെ ശോഭകെടുത്തിയത്. ഉദാഹരണത്തിന് വിഷ്ണുവിനെയും സൂര്യനെയും മുഖ്യ ദേവതകളാക്കിയ മഹുദിയിലെ കോട്യാര്ക്ക് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു, പട്ടേല്‍ ചൂണ്ടിക്കാട്ടി.സുരേന്ദ്ര നഗറിലെ കാതി വിഭാഗത്തിന്റെ സൂര്യാരാധനയെയാണ് ഗ്രന്ഥത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: