ന്യൂദല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. ഘടകകക്ഷികള്‍ക്ക് അസ്വാരസ്യമുണ്ടാകാത്ത വിധമായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. രമേശിന്റെ വകുപ്പും പദവിയും സോണിയാഗാന്ധി തീരുമാനിക്കും. ഇതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചുള്ള അനിശ്ചിതത്വം ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്.
അതേസമയം ഉപമുഖ്യമന്ത്രി പദം രമേശിന് ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. അതിനിടെ വകുപ്പ് മാറാന്‍ തയ്യാറാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ദല്‍ഹിയില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തിലാണ് അടൂര്‍ പ്രകാശ് തീരുമാനം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: