ടെക്സാസ്: അമേരിക്കയും ഹോണ്ടുറാസും കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്ക ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എല്‍സാല്‍വഡോറിനെയും ഹോണ്ടുറാസ് ഏകപക്ഷീയമായ ഒരു ഗോളിന് കോസ്റ്ററിക്കയെയും പരായപ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്.
എല്‍സാല്‍വഡോറിനെതിരായ മത്സരത്തില്‍ 21-ാം മിനിറ്റില്‍ ക്ലാരന്‍സ് ഗുഡ്സനാണ് അമേരിക്കയുടെ ഗോള്‍ മഴക്ക് തുടക്കമിട്ടത്. പിന്നീട് 29-ാം മിനിറ്റില്‍ ജോ കൊരോണയും 60-ാം മിനിറ്റില്‍ എഡ്ഡി ജോണ്‍സണും 78-ാം മിനിറ്റില്‍ ലാന്ഡന് ഡൊണാവനും 83-ാം മിനിറ്റില്‍ മൈക്കല്‍ ഡിസ്ക്രൂഡും ഗോളുകള്‍ നേടി.
എല്‍സാല്‍വഡോറിന്റെ ആശ്വാസഗോള്‍ 39-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റുഡോള്‍ഫോ സലേയയാണ് നേടിയത്.
ഹോണ്ടുറാസ് 49-ാം മിനിറ്റില്‍ ആന്‍ഡി നജാര്‍ നേടിയ ഏക ഗോളിനാണ് കോസ്റ്ററിക്കയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചത്. നാളെ നടക്കുന്ന സെമിഫൈനലില്‍ അമേരിക്ക ഹോണ്ടുറാസിനെയും പനാമ മെക്സിക്കോയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: