ലണ്ടന്‍: ഓപ്പറേഷന് ബ്ലൂസ്റ്റാറിന് നേതൃത്വം നല്കിയ റിട്ട. ലഫ്റ്റനന്റ് ജനറല്‍ കുല്‍ദിപ് സിംഗ് ബ്രാറിനെതിരായ ആക്രമണം കരുതിക്കൂട്ടി തയാറാക്കിയ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് പ്രോസിക്യൂഷന് ബ്രിട്ടീഷ് കോടതിയില്‍ വാദിച്ചു.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പട്ടാള നടപടിക്ക് നേതൃത്വം നല്കിയ ബ്രാറിനെ മൂന്നു സിഖ് യുവാക്കള്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചതു സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കിടെയാണ് പ്രോസിക്യൂട്ടര്‍ അന്നാബെല്‍ ഡാര്‍ലോ ഈ ആരോപണം ഉന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ദീപ് സിംഗ് സന്ധു(34), ദില്‍ബാഗ് സിംഗ്(36), ഹര്‍ജിത് കൗര്‍(38), ബര്‍ജീന്ദര്‍ സിംഗ് സംഗ(33) എന്നിവര്‍ അറസ്റ്റിലായിരുന്നു.
മൂന്നു പേര് കുറ്റം നിഷേധിച്ചപ്പോള്‍ ബ്രാറിനെതിരായ ആക്രമണത്തില്‍ താന്‍ പങ്കാളിയായെന്ന് ബര്‍ജീന്ദര്‍ സിംഗ് സമ്മതിച്ചിരുന്നു. സൗത്ത്വാക് ക്രൗണ്‍ കോടതിയിലാണ് കേസിന്റെ വിചാരണ പുരോഗമിക്കുന്നത്.
ഇന്ത്യന്‍ െസെന്യത്തില്നിന്ന് വിരമിച്ചശേഷം ഭാര്യയ്ക്കൊപ്പം ലണ്ടനിലെ വെസ്റ്റ് എന്‍ഡിലാണു 78 വയസുകാരനായ ബ്രാറിന്റെ താമസം. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടനില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നതിനിടെ ഖാലിസ്ഥാന്‍ വാദികളെന്നു സംശയിക്കുന്ന സിഖ് യുവാക്കളുടെ സംഘം ബ്രാറിന്റെ കഴുത്തില്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: