ആലപ്പുഴ: വിശാല്‍ നമ്മെ പിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ കര്‍ക്കിടകത്തിന്റെ പ്രാരംഭ ദിനങ്ങള്‍ നമ്മള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാല്‍ ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ പ്രായം പത്തൊമ്പത്. ജൂലൈ 16-ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ പുതുവര്ഷക്കാര്ക്ക് സ്വാഗതം ആശംസിക്കാന്‍ എബിവിപി നടത്തിയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിശാല്‍ ഒരിക്കലും ഒരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല. നിലവില്‍ അവിടെ എബിവിപി യുമായി ഒരു സംഘര്‍ഷത്തിന്റെ ഒരു വിദൂര സാധ്യത പോലുമില്ലായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റിട്ട് എസ്എഫ്ഐക്കാരെ അടിച്ചൊതുക്കിയ അതേ പദ്ധതി ക്രിസ്ത്യന്‍ കോളേജില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐയുമായി ബന്ധപ്പെട്ട് ചിലപ്രശ്നങ്ങള്‍ അവിടെ നിലനിന്നിരുന്നതല്ലാതെ എബിവിപി യുമായി യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. ക്യാമ്പസ് ഫ്രണ്ടിന്റെ താലിബാന് മോഡല്‍ വരവു കണ്ട് പകച്ച എസ്എഫ്ഐക്കാര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിയൊളിച്ചപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയില്‍ വിശാല്‍ ഏകപക്ഷീയമായി വേട്ടക്കാരുടെ ഇരയാകുകയായിരുന്നു. പിന്തിരിഞ്ഞോടി രക്ഷപെടാന്‍ വിശാലിനും കഴിയുമായിരുന്നു. പക്ഷേ വിശാലിന്റെ പ്രസ്ഥാനം പിന്തിരിഞ്ഞോടലിന്റെ വിപ്ലവമായിരുന്നില്ല പഠിപ്പിച്ചത്. ആന്തരാവയവങ്ങളില്‍ മുറിവുണ്ടാക്കി നിലയ്ക്കാത്ത രക്തസ്രാവം വഴി കൊലപ്പെടുത്തുന്ന പ്രത്യേകതരം ആയുധം കൊണ്ടുള്ള പ്രയോഗം. കണ്ണൂരില്‍ പള്ളിക്കുന്നില്‍ സച്ചിന്റെ നേരെ ഇത്തരം പരീക്ഷണം ആദ്യം നടത്തിയിരുന്നു. രണ്ടാമത് വിശാലിന്റെ നേരെയായിരുന്നു.
ഇതൊക്കെ കേവലം യാദൃശ്ചികസംഭവമായിരുന്നില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇതിന്റെ സാക്ഷ്യപത്രമാകുന്നു വിശാല്‍ മരിക്കുന്നതിന് കൃത്യം ഒരു മാസം മുമ്പ്(2012 ജൂണ്‍ 10) ?കേരളത്തെ തകര്‍ക്കാന്‍ ലൗജിഹാദ്, മതംമാറ്റം, കള്ളപ്പണം? എന്ന മുഖവാര്ത്തയോടെ ഇറങ്ങിയ കലാകൗമുദി. ദേശസ്നേഹികളായ മലയാളികള്‍ ആ വാര്‍ത്ത കണ്ട് ഏറെ ആശങ്കപ്പെട്ടിരുന്നു.ആ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിശാലിനോട് ഈ രാഷ്ട്രത്തിന്റെ പ്രതിലോമശക്തികള്‍ നടപ്പിലാക്കിയ കാട്ടാളനീതി.
പ്രസ്തുത വാരികയുടെ റിപ്പോര്‍ട്ടിന് ആധാരമായ സംഭവങ്ങള്‍ക്കുള്ള വസ്തുതകള്‍ തന്റെ നാട്ടിലും അരങ്ങേറിയപ്പോള്‍ വിശാല്‍ ഏറെ വേദനിച്ചു. ലൗജിഹാദിന് വീണ്ടും ഇരകളുണ്ടാക്കാനുള്ള ശ്രമങ്ങളെ തന്റെ പ്രവര്‍ത്തന പരിധിയില്‍ ചെറുത്തു തോല്പിക്കാനും ആ കൗമാരക്കാരന് കഴിഞ്ഞിരുന്നു. അങ്ങനെ വിശാല്‍ ലൗജിഹാദിന്റെ കഴുകന് കണ്ണുകള്‍ക്ക് കരടായി മാറിയിരുന്നു. അതിന്റെ പ്രതികാരം അവര്‍ തീര്‍ത്തത് ക്രിസ്ത്യന്‍ കോളേജിന്റെ കവാടത്തില്‍ വെച്ചാണെന്നു മാത്രം.
ഇംഗ്ലണ്ടില്‍ ജനിച്ച് ഗള്‍ഫില്‍ സ്കൂള്‍ ജീവിതത്തിന്റെ ആദ്യകാലം പിന്നിട്ട വിശാല്‍ നാട്ടിലെത്തി കിടങ്ങന്നൂര്‍ ടഢഏഢഒടടല് പഠനം തുടരുകയായിരുന്നു.
ഹരികൃഷ്ണന് കോട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: