മലയിന്‍കീഴ്: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മുളയറ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ട്രിവാന്‍ഡ്രം (കാറ്റ്) കോളേജിലെ 28 വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിനികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. 16 പേരെ വിളപ്പില്‍ശാല ഗവ. ആശുപത്രിയിലും 12 പേരെ പാങ്ങോട് എസ്.കെ. ആശുപത്രിയിലുമായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി ഇവര്‍ കഴിച്ച കാശ്മീരി പുലാവില്‍ നിന്നുള്ള വിഷബാധയാണ് ഛര്‍ദിലിനും വയറ്റിളക്കത്തിനും കാരണമായതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: