ഇസ്ലാമാബാദ്: ഭരണകാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിപിപി നേതാവ് കൂടിയായ പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജ്യം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാഭീഷണിയും തനിക്കെതിരെയുള്ള അഴിമതിക്കേസുകളില്‍ പുനരന്വേഷണത്തിനുള്ള സാധ്യതയുമാണ് സര്‍ദാരിയെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നത്. ജീവന് തന്നെ ഭീഷണി നില നില്ക്കുന്നതിനാല് രാജ്യംവിടുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെയും ഉപദേശമെന്ന് ഡോണ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സപ്തംബര്‍ എട്ടോടെയാണ് സര്‍ദാരിയുടെ പ്രസിഡന്റ് പദവിയുടെ കാലാവധി അവസാനിക്കുന്നത്. ഒട്ടേറെ അഴിമതികേസുകള് സര്‍ദാരിയുടെ പേരിലുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്ന് സ്വിറ്റ്സര്‍ലന്റിനോട് ആവശ്യപ്പെടണമെന്ന് സര്‍ദാരി പ്രസിഡന്റായിരിക്കെ തന്നെ സുപ്രീംകോടതിമുന്‍ പ്രധാനമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ സര്‍ദാരിക്ക് ലഭിക്കുന്ന പ്രസിഡന്റിന്റെ ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ അവസാനിക്കും.
സര്‍ദാരിയുടെ സുരക്ഷാതലവനായ ബിലാല്‍ ഷെയ്ക്ക് അടുത്തിടെ കൊല്ലപ്പെട്ടതും ഏറെ ആശങ്കയോടെയാണ് സര്‍ദാരിയുടെ കുടുംബം വീക്ഷിക്കുന്നത്. പ്രസിഡന്റ് പദവി പൂര്‍ത്തിയാക്കുന്ന സര്‍ദാരിക്ക് നിലവില്‍ ലഭിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ലഭ്യമാകില്ല എന്നതും ആശങ്ക കൂട്ടുന്ന വിഷയമാണ്.
2008 ല്‍ സര്‍ദാരിയുടെ സ്വകാര്യവസതിയുടെ സുരക്ഷാ തലവന്‍ ഖാലിദ് ഷാഹന്ഷായും കൊല്ലപ്പെട്ടിരുന്നു. 2011ല്ഭൂട്ടോ കുടുംബത്തിലെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥനായ ഇമ്രാന് ജംഗിയും വെടിയേറ്റ് മരിച്ചിരുന്നു. ചുരുക്കത്തില്‍ നിലവില്‍ ലഭിക്കുന്ന സുരക്ഷാസംവിധാനങ്ങളില്ലാതെ പാക്കിസ്ഥാനില്‍ ജീവിക്കുക എന്നത് സര്‍ദാരിക്ക് അസാധ്യമായിരിക്കുകയാണ്.
സുരക്ഷാഭീഷണി കണക്കിലെടുത്ത് സര്ദാരിയുടെമകന് ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന് വിട്ട് ലണ്ടനിലേക്ക് പേയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: