ബീജിങ്”: പ്രളയക്കെടുതികളില്‍ ഇരുന്നൂറ് പേര് മരിച്ച ചൈനയില്‍ ചുഴലിക്കാറ്റ് ഭീഷണിയും. തായ്വാനിലെത്തിയ ചുഴലിക്കാറ്റ് ഇന്ന് ചൈനയില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രളയബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സൈന്യം രംഗത്ത് എത്തിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ചൈനയില്‍ കനത്തനാശനഷ്ടമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയും മണ്ണിടിച്ചിലും ഇപ്പോഴും ചൈനയില്‍ തുടരുകയാണ്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ചൈന കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രളയം രൂക്ഷമായ തെക്കുപടിഞ്ഞാറന്‍ സിചുവാനില്‍ ഇരുപത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആയിരങ്ങളെ കാണാതായിട്ടുണ്ട്. പിഞ്ചിയാംഗ് നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഇവിടം ഒറ്റപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
വടക്കു പടിഞ്ഞാറന്‍ മേഖലയായ യാനില്‍ പതിമൂന്ന് പേര് മരിച്ചതായി സ്ഥിരീകരിച്ചു. മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകര്‍ന്നു. പ്രളയബാധിത പ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: