പാറ്റ്ന: ബീഹാറിലെ കോസി നദിയില്‍ അലം നഗറിനു സമീപം ബോട്ട് മുങ്ങി ഒന്‍പതു കുട്ടികളുള്‍പ്പെടെ പത്തു പേര് കൊല്ലപ്പെട്ടു.
പതിനൊന്നു പേരുണ്ടായിരുന്ന ബോട്ടിലെ ഒരു പെണ്‍കുട്ടിയെ മാത്രമെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളു. മരിച്ചവരില്‍ 5 പേര് പെണ്‍കുട്ടികളും 4 പേര് ആണ്‍കുട്ടികളുമാണ്.
കുട്ടികളെല്ലാം എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. രണ്ട് കുടുംബത്തിലെ അംഗങ്ങളാണിവര്‍. രാത്രി പത്തരയ്ക്ക് ഒരു കുടുംബചടങ്ങില്‍ പങ്കെടുത്തശേഷം നദി മുറിച്ചുകടക്കുകയായിരുന്നു ഇവര്‍.
മണ്‍സൂണിനെ തുടര്‍ന്ന് ബിഹാറില്‍ കോശി ഉള്‍പ്പടെയുള്ള എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. ഇന്നലെ കോശിയിലെ ജനലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. നദിയുടെ മധ്യത്തില്‍ വെച്ചാണ് ബോട്ട് മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: